Latest NewsKeralaNews

കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിച്ച്,നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം : കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിച്ച്,നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏഴു ദേശീയപാത പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടനവും കഴക്കൂട്ടം -മുക്കോല പാതയുടെ ഉദ്ഘാടനവും നടത്തുന്ന ചടങ്ങിലാണ് വികസനത്തിനൊപ്പം നിന്ന കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചത്. ഏറ്റെടുക്കാന്‍ കഴിയില്ല എന്നുകരുതിയ ഭൂമി നാട്ടുകാരുടെയെല്ലാം സഹകരണത്തോടെ ഏറ്റെടുത്തു. ഉദ്യോഗസ്ഥതലത്തിലും ഭരണതലത്തിലും ഓരോഘട്ടത്തിലും നടത്തിയ സൂക്ഷ്മമായ ഇടപെടലാണ് ഇത്രവേഗം പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിച്ചത്. നിതിന്‍ ഗഡ്കരിയെപ്പോലെ ഒരു മന്ത്രി കേന്ദ്രത്തില്‍ ഉണ്ടായിരുന്നതും തടസങ്ങള്‍ പരിഹരിക്കാന്‍ സഹായകമായെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read Also : ഉച്ചയ്ക്കു രണ്ട് മുതല്‍ രാത്രി പത്ത് വരെ അതിതീവ്ര ഇടിമിന്നലുണ്ടാകും… രാത്രി വൈകിയും തുടരും ..ജനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം : ഇടിമിന്നലിനെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാരും

കേരളത്തില്‍ ഭൂമിയേറ്റെടുക്കലിന് വേണ്ടിവരുന്ന തുക വളരെ കൂടുതലാണ്. പദ്ധതി തുകയുടെ സിംഹഭാഗവും ഇതിനായി വേണ്ടിവരുന്നു.സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് ചെയ്തും സ്റ്റീല്‍, സിമന്റ് തുടങ്ങിയവയ്ക്ക് ജി.എസ്.ടി ഇളവ് നല്‍കിയും നിര്‍മാണചെലവ് കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കണമെന്ന് ഗഡ്കരി ആവശ്യപ്പെട്ടു .

shortlink

Related Articles

Post Your Comments

Related Articles


Back to top button