Latest NewsCinemaMollywoodNewsEntertainment

വീടൊക്കെ കത്തിച്ച്‌ ഈ നാട്ടില്‍ നിന്ന് പറഞ്ഞു വിട്ട ചരിത്രമുള്ള സ്ഥലമാണ് കേരളം, സിനിമയില്‍ ഇന്നും ജാതി വിവേചനമുണ്ട്; കനി കുസൃതി

അവസരങ്ങള്‍ എല്ലാവര്‍ക്കും എല്ലാതരത്തിലും കിട്ടാറില്ല, നമ്മുടെ ആദ്യത്തെ നായിക തന്നെ ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ ദളിത് സ്ത്രീ കൂടിയാണ്

50-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡു പ്രഖ്യാപിച്ചപ്പോൾ ബിരിയാണി എന്ന ചിത്രത്തിലൂടെ കനി കുസൃതി മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി. മലയാള സിനിമ മറന്ന മലയാളത്തിന്റെ ആദ്യ നായിക പി.കെ റോസിയ്ക്ക് തന്റെ അവാര്‍ഡ് സമര്‍പ്പിക്കുന്നു എന്ന് കനി അറിയിച്ചു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കനിയുടെ പ്രതികരണം..

‘അവസരങ്ങള്‍ എല്ലാവര്‍ക്കും എല്ലാതരത്തിലും കിട്ടാറില്ല, നമ്മുടെ ആദ്യത്തെ നായിക തന്നെ ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ ദളിത് സ്ത്രീ കൂടിയാണ്. ഒരു അപ്പര്‍കാസ്റ്റ് കഥാപാത്രം അവതരിപ്പിച്ച അവരുടെ വീടൊക്കെ കത്തിച്ച്‌ ഈ നാട്ടില്‍ നിന്ന് പറഞ്ഞു വിട്ട ചരിത്രമുള്ള സ്ഥലമാണ് കേരളം. ഇപ്പോഴും നായിക നിരയിലുള്ളവരെ നോക്കുമ്ബോള്‍ ജാതീയപരമായി ആ വിവേചനം ഉള്ളതു പോലെ തന്നെയാണ് തോന്നിയിട്ടുള്ളത്. അതിനാല്‍ മാറ്റി നിര്‍ത്തപ്പെട്ടവര്‍ക്കാണ് ഈ അവാര്‍ഡ് സമര്‍പ്പിക്കേണ്ടത് എന്നാണ് തനിക്ക് തോന്നുന്നതെന്നും” കനി പറഞ്ഞു.

സിനിമയായാലും നാടകമായാലും തനിക്ക് ഒരു പോലെയാണെന്നും ഒരു നടിയായി അറിയപ്പെടാനാണ് താന്‍ കൂടുതലും താല്‍പ്പര്യപ്പെടുന്നതെന്നും അഭിപ്രായപ്പെട്ട കനി ബിരിയാണിയിലെ ഖദീജയെന്ന കഥാപാത്രം ഏത് സ്ത്രീക്കും റിലേറ്റ് ചെയ്യാവുന്നതാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയമെന്നും കൂട്ടിച്ചേർത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button