രാജസ്ഥാന് റോയല്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 13 റണ്‍സ് ജയം. ഡല്‍ഹി മുന്നോട്ടുവെച്ച 162 റണ്‍സിലേക്ക് ബാറ്റേന്തിയ രാജസ്ഥാന് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുക്കാനേ ആയുള്ളു. 35 ബോളില്‍ 6 ഫോറിന്റെ അകമ്ബടിയില്‍ 41 റണ്‍സെടുത്ത ബെന്‍ സ്‌റ്റോക്‌സാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍.
രാജസ്ഥാനായി റോബിന്‍ ഉത്തപ്പ 32 ഉം സഞ്ജു സാംസണ്‍ 25 ഉം ജോസ് ബട്‌ലര്‍ 22 ഉം റസെടുത്തു. നായകന്‍ സ്റ്റീവ് സ്മിത്തിന് ഒരു റണ്‍സെടുക്കാനേ ആയുള്ളു. തെവാത്തിയ 18 ബോളില്‍ 14 റണ്‍സുമായി പുറത്താകാതെ നിന്നു. ഡല്‍ഹിയ്ക്കായി ആന്റിച് നോര്‍ജെ, തുഷാര്‍ ദേശ്പാണ്ഡെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും റബാഡ, അശ്വിന്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ജയത്തോടെ പോയിന്‍റ് പട്ടികയില്‍ മുംബൈ ഇന്ത്യന്‍സിനെ പിന്തള്ളി ഡല്‍ഹി ഒന്നാം സ്ഥാനത്തെത്തി.
Post Your Comments