ന്യൂഡൽഹി: രാജ്യത്തെ വിവാദ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ വിളിച്ച യോഗത്തിൽ കേന്ദ്ര കൃഷിമന്ത്രി എത്തിയില്ല. തുടർന്ന് യോഗം ബഹിഷ്കരിച്ച് കർഷകർ. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിന്റെ അസാന്നിധ്യമാണ് പ്രതിഷേധിക്കുന്ന കർഷകരെ രോഷാകുലരാക്കിയത്. ഡൽഹിയിലെ കൃഷി ഭവനിൽ വിളിച്ച യോഗത്തിൽനിന്ന് കർഷക സംഘടനാ നേതാക്കൾ ഇറങ്ങിപ്പോയി
കാർഷിക നിയമവുമായി ബന്ധപ്പെട്ട് വിവിധ കർഷക സംഘടനകളെ പ്രതിനിധികരിച്ച് 30 പേരാണ് കേന്ദ്രവുമായുള്ള ചർച്ചയ്ക്കെത്തിയത്. കൃഷിമന്ത്രി പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. കാർഷിക നിയമങ്ങളുടെ പേരിൽ പ്രതിഷേധിക്കുന്ന സംഘടനകൾ ഇന്നലെയാണ് കേന്ദ്രവുമായുള്ള ചർച്ചയ്ക്കു വഴങ്ങിയത്.
Read Also: അനക്കറിയുമോ യോഗ… യോഗാഭ്യാസത്തിനിടെ നിലത്തു വീണ് ബാബാ രാംദേവ്
യോഗത്തിനെത്തിയ പ്രതിനിധികൾക്ക് കൃഷി മന്ത്രാലയത്തിലെ സെക്രട്ടറിയെ ആണ് കാണാനായത്.എന്നാൽ മന്ത്രി വരണമെന്ന് കർഷകർ ആവശ്യപ്പെട്ടു. ഇതു നടപ്പാകാതായതോടെ മന്ത്രാലയത്തിനകത്ത് വച്ചുതന്നെ കർഷകർ മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു. കാർഷിക നിയമങ്ങളുടെ പകർപ്പുകൾ കീറിയെറിയുകയും ചെയ്തു.
ചർച്ചകളിൽ തൃപ്തരല്ലെന്ന് കർഷക നേതാക്കൾ പറഞ്ഞു. അതിനാലാണ് ഞങ്ങൾ വോക്കൗട്ട് നടത്തിയത്. നിയമങ്ങൾ പിൻവലിക്കണം. ഞങ്ങളുടെ ആവശ്യം അറിയിക്കാമെന്ന് സെക്രട്ടറി പറഞ്ഞു. മന്ത്രിയില്ലാത്തതിനാൽ ഞങ്ങൾ പുറത്തുപോരുകയായിരുന്നുവെന്നും നേതാക്കൾ വാർത്താ ഏജൻസിയോടു വ്യക്തമാക്കി.
Post Your Comments