ന്യൂഡല്‍ഹി: രാജ്യത്ത് കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്നത് കാര്‍ഷിക രംഗത്തിന്റെ മാറ്റത്തിനായാണ് , സമരം കൊണ്ടൊന്നും ഭയന്ന് പിന്‍മാറില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതേസമയം, സമരജീവികള്‍ കര്‍ഷകസമരത്തിന്റെ പവിത്രത ഇല്ലാതാക്കിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്നത് കാര്‍ഷിക രംഗത്തിന്റെ മാറ്റത്തിനായാണ്. ഇന്ത്യയ്ക്ക് പരിഷ്‌ക്കാരങ്ങളില്‍ നിന്ന് മാറി നില്‍ക്കാനാവില്ല. സ്വകാര്യനിക്ഷേപം വികസനത്തിന് ആവശ്യമാണ്. പുതിയ നിയമം ഉള്ള അവകാശങ്ങള്‍ ഒന്നും കവരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Read Also :പാങ്‌ഗോംങ്ങില്‍ നിന്നും ചൈന സൈനികരെ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് ശുഭവാര്‍ത്ത
കര്‍ഷകരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചും പ്രതിപക്ഷത്തെയും സമരത്തിലിടപെടുന്ന സാമൂഹികപ്രവര്‍ത്തകരെയും കടന്നാക്രമിച്ചുമായിരുന്നു പ്രധാനമന്ത്രി ലോക്‌സഭയില്‍ സംസാരിച്ചത്. ഇതുവരെ പ്രചരിപ്പിച്ച കള്ളം മറയ്ക്കാനാണ് പ്രതിപക്ഷനീക്കം എന്ന് പ്രധാനമന്ത്രി ആരോപിച്ചപ്പോള്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഉള്‍പ്പടെയുള്ള കക്ഷികള്‍ ഇറങ്ങിപോയി. രണ്ട് സഭകളിലും ഒരേ നിലപാട് എടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് പ്രതിപക്ഷം എന്ന് പരിഹസിച്ച മോദി മന്‍മോഹന്‍സിംഗും ശരദ് പവാറുമാണ് പരിഷ്‌ക്കാരങ്ങള്‍ ആദ്യം നിര്‍ദ്ദേശിച്ചതെന്നും ആവര്‍ത്തിച്ചു.
Post Your Comments