തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി സംസ്ഥാന സര്‍ക്കാര്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായി കോർ ഗ്രൂപ്പിന് രൂപം നല്കി. ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി, ഡിജിപി അല്ലെങ്കിൽ അദ്ദേഹം ചുമതലപ്പെടുന്ന എഡിജിപി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ, തദ്ദേശ, ആരോഗ്യ, റവന്യൂ സെക്രട്ടറിമാർ, എൻ എച്ച് എം ഡയറക്ടർ എന്നിവരാണ് മറ്റംഗങ്ങൾ.
Read also: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ കൊലപാതകം; രാഷ്ട്രീയ ഗൂഢാലോചനയില്ലെന്ന് പൊലീസിന്റെ സ്ഥിരീകരണം
ഉദ്യോഗസ്ഥ സമിതി എല്ലാ ദിവസവും ചേർന്ന് സ്ഥിതി വിലയിരുത്തണം. ഓരോ ദിവസത്തേയും നടപടികൾ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയെ ധരിപ്പിക്കണം. സമിതിയുടെ തീരുമാനങ്ങൾ 24 മണിക്കൂറിനുള്ളിൽ നടപ്പാക്കണമെന്നാണ് നിർദേശം. ദുരന്ത നിവാരണ, പകർച്ചവ്യാധി പ്രതിരോധ നിയമങ്ങളിലെ വ്യവസ്ഥകൾ പ്രയോഗിക്കാo .
Post Your Comments