താരസംഘടനയായ അമ്മയിൽ നിന്ന് രാജിവച്ച നടി പാർവതി തിരുവോത്തിനെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ. സിനിമാരംഗത്തെ ലഹരി ഉപയോഗമോ കമലിനെതിരായ ആരോപണത്തിൽ സഹായം ലഭിക്കാഞ്ഞിട്ടോ അല്ല രാജിയെന്നതും സംഘടനയിൽ ഇല്ലാത്തയാളെ അഭിനയിപ്പിക്കാൻ കഴിയില്ലെന്ന നിലപാടിൽ പ്രതിഷേധിച്ച് രാജി വെച്ചത് സംസ്ഥാന അവാർഡ് പ്രഖ്യാപനം മുന്നിൽ കണ്ടാണെന്നും ശ്രീജിത്ത് പണിക്കർ പരിഹസിക്കുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പരിഹാസവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:-
കമലിനെതിരായ ആരോപണത്തിൽ സഹായം ലഭിക്കാഞ്ഞിട്ടാണോ രാജി?
അല്ല.
അലൻസിയറിനെതിരായ ആരോപണത്തിൽ?
അല്ല.
വിനായകനെതിരായ?
അല്ല.
സിനിമാരംഗത്തെ ലഹരി ഉപയോഗം നിയന്ത്രിക്കാത്തതുകൊണ്ട്?
അല്ല.
സിനിമകളിലെ സ്ത്രീവിരുദ്ധ രംഗങ്ങളിൽ പ്രതിഷേധിച്ച്?
അല്ല.
പിന്നെ?
ഇടവേള ബാബുവിന്റെ അഭിമുഖം കണ്ടിട്ട്.
ങേ?
മരിച്ചവരെ തിരിച്ചു കൊണ്ടുവരാൻ പറ്റില്ലെന്നതു പോലെ സംഘടനയിൽ ഇല്ലാത്തയാളെ അഭിനയിപ്പിക്കാൻ കഴിയില്ലെന്ന് പറഞ്ഞതാണ് കാരണം.
ആരെ അഭിനയിപ്പിക്കണം എന്ന് തീരുമാനിക്കുന്നത് സിനിമ നിർമ്മിക്കുന്നവരല്ലേ?
അല്ല, ഞാൻ.
പ്രസ്തുത ആൾ അടുത്തകാലം വരെ സംഘടനയിൽ ഉണ്ടായിരുന്നോ?
ഇല്ല.
ഇല്ലാത്ത സമയത്ത് അവരെ സംഘടന അഭിനയിപ്പിച്ചിരുന്നോ?
ഇല്ല.
പിന്നെ ഇപ്പോൾ?
ഇടവേള ബാബുവിന്റെ അഭിമുഖം കണ്ടിട്ട്.
ങേ?
ആ…
ഓക്കെ. എന്നാണ് സംസ്ഥാന അവാർഡ് പ്രഖ്യാപനം?
നാളെ.
ങേ?
ആ…
https://www.facebook.com/panickar.sreejith/posts/3495442800475770?__cft__[0]=AZUZdm4Fc6WJmY1GlbB7cHGDweoUS72ljGmlULy1dtaDhuHrc0EPz7qstfanUFZgXKHbhR-bANqz2xpREXpVb_E13icjf_QnsKNIXEQ-GC0ChcGxE9fMB3xJ9BSvw_Pt8dY&__tn__=%2CO%2CP-R
മലയാളത്തിലെ സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യിൽ നിന്ന് രാജി വെയ്ക്കുന്നതായി ഇന്നലെ വൈകുന്നേരമാണ് നടി പാർവതി തിരുവോത്ത് അറിയിച്ചത്. സോഷ്യൽ മീഡിയയിലൂടെയാണ് നടി രാജിക്കാര്യം പുറത്തു വിട്ടത്. ‘അമ്മ’ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ അഭിമുഖം കണ്ടതിനു ശേഷമാണ് തന്റെ തീരുമാനമെന്നും നടി വ്യക്തമാക്കിയിരുന്നു.
Post Your Comments