KeralaLatest NewsNews

ശബരിമലയിൽ സര്‍ക്കാരിന്റെ ലക്ഷ്യം സാമ്പത്തിക സമാഹരണം മാത്രമെന്ന് സന്ന്യാസി സമൂഹം

കൊച്ചി: ശബരിമലയിൽ ദേവസ്വം ബോര്‍ഡും സര്‍ക്കാരും കൈക്കൊണ്ടിട്ടുള്ള തീരുമാനങ്ങള്‍ ശബരിമലയുടെയും അയ്യപ്പന്മാരുടെയും സുരക്ഷ കണക്കിലെടുത്ത് പുനഃപരിശോധിക്കണമെന്ന് സന്ന്യാസി ശ്രേഷ്ഠന്മാരും പന്തളം കൊട്ടാര പ്രതിനിധികളും ഹൈന്ദവ സംഘടനകളും ഗുരുസ്വാമിമാരും ചേർന്ന യോഗത്തിൽ ആവശ്യപ്പെട്ടു.

Read Also : കൊവിഡ് വാക്‌സിൻ : ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പരീക്ഷണം നിര്‍ത്തിവച്ചതായി റിപ്പോർട്ട്

കൊവിഡ് വ്യാപനം ശക്തമായിരിക്കെ അയ്യപ്പന്മാരെ മല കയറ്റിവിടാന്‍ അധികൃതര്‍ നടത്തുന്ന ശ്രമങ്ങള്‍ ആപല്‍ക്കരമായ സ്ഥിതിവിശേഷമാണ് ക്ഷണിച്ചുവരുത്തുന്നത്. ആയിരക്കണക്കിന് അയ്യപ്പന്മാരെ ഈ ഘട്ടത്തില്‍ പ്രവേശിപ്പിച്ചാല്‍ ഉണ്ടാകുന്ന പ്രത്യാഘാതത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും മാത്രമാണ്. അയ്യപ്പന്മാര്‍ എത്തുന്നത് നിരുത്സാഹപ്പെടുത്തണം. അതേസമയം, ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ച്‌ പൂജാദികര്‍മ്മങ്ങള്‍, അനുഷ്ഠാനങ്ങള്‍, തിരുവാഭരണ ഘോഷയാത്ര, പേട്ട തുള്ളല്‍ തുടങ്ങിയ ചടങ്ങുകള്‍ പാരമ്ബര്യ സമ്ബ്രദായങ്ങള്‍ക്ക് ഭംഗം വരാതെയും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും നിറവേറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം, യോഗം ആവശ്യപ്പെട്ടു.

നെയ്യഭിഷേകവും പമ്ബാ സ്‌നാനവും പോലുള്ള ആചാരാനുഷ്ഠാനങ്ങള്‍ ലംഘിച്ച്‌ സാമ്ബത്തിക സമാഹരണം മാത്രം ലക്ഷ്യമിട്ട് നടത്തുന്ന തീര്‍ത്ഥാടനം, സുപ്രീം കോടതി വിധിയുടെ പേരില്‍ മുന്‍പ് നടത്താന്‍ ശ്രമിച്ച ആചാര ലംഘനം ഇപ്പോള്‍ കൊവിഡിന്റെ മറവില്‍ നടപ്പിലാക്കാനുളള ശ്രമമാണോയെന്ന് സംശയമുണ്ടെന്നും യോഗത്തിൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button