COVID 19Latest NewsNewsIndiaInternational

കൊവിഡ് വാക്‌സിൻ : ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പരീക്ഷണം നിര്‍ത്തിവച്ചതായി റിപ്പോർട്ട്

വാഷിംഗ്ടണ്‍: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കൊവിഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവച്ചു. അവസാനഘട്ട പരീക്ഷണമാണ് നിര്‍ത്തിയത്. പരീക്ഷണ വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഒരാളുടെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്നാണ് നടപടി.

Read Also : സ്വര്‍ണക്കടത്ത് കേസ് : സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന് 

താല്‍കാലികമായാണ് മൂന്നാംഘട്ട പരീക്ഷണം നിര്‍ത്തിവച്ചതെന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ അറിയിച്ചു. സെപ്തംബര്‍ 23നാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിന്റെ അവസാനഘട്ട മനുഷ്യ പരീക്ഷണത്തിലേയ്ക്ക് കടന്നത്.60,000 ത്തോളം പേരിലാണ് മൂന്നാം ഘട്ട പരീക്ഷണം നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button