COVID 19Latest NewsIndiaNews

73,000 കോടിയുടെ ഉത്തേജന പാക്കേജുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കൂടുതല്‍ പണം വിപണിയിലെത്തിച്ച്‌ കോവിഡ് മാന്ദ്യം മറികടക്കാന്‍ 73,000 കോടി രൂപയുടെ പ്രഖ്യാപിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. ജീവനക്കാരുടെ 2018-21 കാലയളവിലെ അവധി യാത്രാ ആനുകൂല്യം(എല്‍.ടി.സി) പണമായി നല്‍കും. എല്ലാ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പലിശരഹിത മുന്‍കൂര്‍ വായ്‌പയായി 10,000 രൂപ വീതം നല്‍കും. പരമാവധി 10 തവണകളായി ഇത് തിരിച്ചടയ്ക്കണമെന്ന് കേന്ദ്ര ധാനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.കൂടുതല്‍ തുക വിപണിയിലെത്തിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കാഷ് വൗച്ചര്‍ സ്‌കീം അവതരിപ്പിക്കുമെന്ന് മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. 5675 കോടി രൂപ ഇതിനായി മാറ്റിവെക്കും.

Read Also : കൊറോണക്കെതിരെ ശക്തമായ പോരാട്ടം തുടര്‍ന്ന് രാജ്യം ; കോവിഡ് മുക്തിനിരക്ക് കുതിച്ചുയരുന്നു

പൊതുമേഖലാ ബാങ്കുകളിലും സ്ഥാപനങ്ങളിലും എല്‍ ടി സി പദ്ധതി നടപ്പാക്കുന്നതിനായി 1900 കോടി വകയിരുത്തും. മൂലധന ചെലവുകള്‍ക്കായി 12,000 കോടി രൂപയുടെ പലിശരഹിത വായ്പ സംസ്ഥാനങ്ങള്‍ക്ക് നല്‍കാനും തീരുമാനമായി. 50 വര്‍ഷത്തിനുള്ളില്‍ ഇത് തിരിച്ചടക്കണം.200 കോടി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായി നല്‍കും. ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് 450 കോടി രൂപ വീതം അനുവദിക്കും. ബാക്കിയുള്ള 7500 കോടി മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കും.

എല്ലാ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പതിനായിരം രൂപയുടെ പലിശരഹിത അഡ്വാന്‍സ് നല്‍കും. ഉത്സവബത്ത നല്‍കുന്നതിനായി നാലായിരം കോടി രൂപ വേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാരുകളും അലവന്‍സ് വിതരണം ചെയ്താല്‍ 8000 കോടി രൂപ കൂടി വിപണിയിലെത്തും. റുപെ കാര്‍ഡായിട്ടാകും തുക നല്‍കുക. 2021 മാര്‍ച്ച്‌ 31നകം തുക ചെലവഴിക്കണം. ജീവനക്കാര്‍ക്കുള്ള എല്‍ ടി സി സ്‌കീം വഴി 28,000 കോടി രൂപ കൂടി വിപണിയിലെത്തിക്കും.

ലഭ്യമാക്കുന്ന പലിശരഹിത വായ്പയുടെ ആദ്യ ഗഡു , രണ്ടാം ഗഡു എന്നിവ സംസ്ഥാനങ്ങള്‍ 2021 മാര്‍ച്ച്‌ 31 നകം ചെലവഴിക്കണം. തുടക്കത്തില്‍ 50% നല്‍കുകും. ബാക്കി ആദ്യ 50% വിനിയോഗിച്ച ശേഷം നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു. തുക വിനിയോഗിക്കാന്‍ സാധിച്ചില്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ വീണ്ടും അനുവദിക്കും.

ആത്മ നിര്‍ഭര്‍ ഭാരത് പാക്കേജില്‍ (ANBP) നിര്‍ദ്ദേശിച്ച 4 പരിഷ്കാരങ്ങളില്‍ 3 എണ്ണമെങ്കിലും നിറവേറ്റുന്ന സംസ്ഥാനങ്ങള്‍ക്ക് 2,000 കോടി രൂപ നല്‍കും. റോഡുകള്‍, പ്രതിരോധം, ജലവിതരണം, നഗരവികസനം, ആഭ്യന്തരമായി ഉല്‍പാദിപ്പിക്കുന്ന മൂലധന ഉപകരണങ്ങള്‍ എന്നിവയ്ക്കായി 2020 ലെ കേന്ദ്ര ബജറ്റില്‍ വകയിരുത്തിയ 4.13 ലക്ഷം കോടി രൂപയ്ക്ക് പുറമെ 25,000 കോടി രൂപ അധിക ബജറ്റ് വിഹിതം അനുവദിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button