Latest NewsNewsIndia

കോവിഡ് വ്യാപനം: ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാൻ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം

ന്യൂഡൽഹി: ടൂറിസ്റ്റ് മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായ ടൂറിസം മേഖലയ്ക്ക് കൈത്താങ്ങാകാനാണ് കേന്ദ്രം പുതിയ പദ്ധതി പ്രഖ്യാപിച്ചത്.

Read Also: സ്പീക്കർ എംബി രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് ജോലി തട്ടിപ്പ്; പുറത്തറിഞ്ഞത് യുവതി നേരിട്ട് വിളിച്ചതോടെ

വിസ വിതരണം പുനരാംഭിച്ചു കഴിഞ്ഞാൽ ആദ്യത്തെ അഞ്ചു ലക്ഷം ടൂറിസ്റ്റ് വിസകൾ സൗജന്യമായി നൽകാനാണ് തീരുമാനം. ധനമന്ത്രി നിർമ്മലാ സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്. 2022 മാർച്ച് 31 വരെയാകും ഈ പദ്ധതിയുടെ കാലാവധി. ഒരു ടൂറിസ്റ്റിന് ഒരു വിസ മാത്രമായിരിക്കും ലഭിക്കുകയെന്ന് നിർമ്മലാ സീതാരാമൻ വ്യക്തമാക്കി.

ട്രാവൽ ഏജൻസികൾക്ക് പത്ത് ലക്ഷം രൂപ വായ്പ നൽകും. ടൂറിസ്റ്റ് ഗൈഡുകൾക്ക് ഒരു ലക്ഷം രൂപയുടെ വായ്പയും അനുവദിക്കും. നോർത്ത് ഈസ്റ്റേൺ റീജിയണൽ കർഷക മാർക്കറ്റിംഗ് കോർപ്പറേഷന്റെ പുനരുജ്ജീവനത്തിന് 77.45 കോടിയുടെ പാക്കേജും പ്രഖ്യാപിച്ചു. കർഷകർക്ക് 15,000 കോടി രൂപയുടെ പ്രോട്ടീൻ അധിഷ്ഠിത വളം സബ്സിഡി ലഭിക്കും. ഇന്ത്യയിലെ എല്ലാ ഗ്രാമത്തിലേക്കും ബ്രോഡ്ബാൻഡ് വ്യാപിപ്പിക്കുന്നതിന് 19,041 കോടി രൂപ പാക്കേജും കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്.

Read Also: ഒറ്റരാത്രികൊണ്ട് ഒറ്റുകാരനാക്കുന്നത് അംഗീകരിക്കാനാകില്ല, പലതും പറയേണ്ടിവരും: സംഘടനയെ വെല്ലുവിളിച്ച് ആകാശ് തില്ലങ്കേരി

shortlink

Related Articles

Post Your Comments

Related Articles


Back to top button