തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 8764 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.. 21 മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 7723 രോഗമുക്തി നേടി. 95407 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.
കൊവിഡ് ഏറ്റവും വെല്ലുവിളി ഉയര്‍ത്തിയ തിരുവനന്തപുരത്ത് രോഗവ്യാപനം കുറഞ്ഞിട്ടുണ്ട്. വിവിധ വകുപ്പുകള്‍ സംയുക്തമായി നടത്തിയ മാതൃകപരമായ പ്രവര്‍ത്തനം കൊണ്ടാണ് ഇതു സാധ്യമായത്. ജനങ്ങളും നല്ല രീതിയില്‍ സഹകരിച്ചു. എന്നാല്‍ ചില മേഖകളില്‍ ആളുകളുടെ സഹകരണം തികച്ചും നിരാശയുണ്ടാക്കുന്ന തരത്തിലാണ്. ചില മത്സ്യചന്തകള്‍, വഴിയോരകച്ചവട സ്ഥാപനങ്ങള്‍ എന്നിവടിങ്ങളില്‍ സാമൂഹിക അകലം അടക്കമുള്ള കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നില്ല, മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ചിലയിടങ്ങളില്‍ കുട്ടികള്‍ക്ക് സ്വകാര്യ ട്യൂഷന് നടന്നു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടു. നിരവധി കുട്ടികള്‍ ഓണ്‍ലൈന്‍ പരീക്ഷയ്ക്കും മറ്റുമായി ട്യൂഷന് പോകുന്നു. തലസ്ഥാന ജില്ലയില്‍ പ്രതിദിനം കൊവിഡ് പൊസീറ്റീവായവരില്‍ 15 വയസിന് താഴെയുള്ള വലിയൊരു ശതമാനം കുട്ടിക്കളുണ്ട്. ഇക്കാര്യം മാതാപിതാക്കള്‍ ശ്രദ്ധിക്കുകയും കരുതല്‍ സ്വീകരിക്കുകയും വേണം,മുഖ്യമന്ത്രി പറഞ്ഞു .
Post Your Comments