
ന്യൂഡൽഹി: ഇന്ത്യക്കെതിരെ വീണ്ടും പ്രകോപനപരമായ പ്രസ്താവനയുമായി ചൈന. ലഡാക്ക് ഇന്ത്യയുടെ ഭാഗമായി അംഗീകരിക്കുന്നില്ലെന്നും ലഡാക്കിലെ നിർമ്മാണ പ്രവർത്തനങ്ങളാണ് പ്രശ്നങ്ങൾക്ക് മൂല കാരണമെന്നും ചൈന ആരോപിച്ചു. ഇന്നലെ ലഡാക്കിൽ മന്ത്രി രാജ്നാഥ് സിംഗ് 44 പാലങ്ങൾ ഉദ്ഘാടനം ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ചൈനയുടെ പ്രകോപനം.
അതിർത്തിയിലെ പ്രശ്നങ്ങൾക്ക് കാരണം ഇന്ത്യയുടെ നിർമ്മാണ പ്രവർത്തനങ്ങളാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം ആരോപിക്കുന്നു. ലഡാക്കിനെയും അരുണാചൽ പ്രദേശിനെയും അംഗീകരിക്കുന്നില്ലെന്നും ഇവ രണ്ടും ഇന്ത്യ നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുന്നതാണെന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണെന്നുമാണ് ചൈനയുടെ നിലപാട്.
Post Your Comments