Latest NewsBikes & ScootersNewsAutomobile

തകർപ്പൻ ലുക്കിൽ പുതിയ എക്സ്ട്രീം 160ആറിനെ പുറത്തിറക്കി ഹീറോ : ഉടൻ വിപണിയിലേക്ക്

എക്സ്ട്രീം സ്പോർട്സ് 150യെ വിപണിയിൽ നിന്നും പിൻവലിച്ച് പകരം പുതിയ എക്സ്ട്രീം 160ആർ ബൈക്കിനെ അവതരിപ്പിച്ച് ഇന്ത്യയിലെ പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോർ കോർപ്. സ്പോര്‍ട്സ് ബൈക്കിനെക്കാളും സ്പോട്ടിയായ ഡിസൈനിലും ഷാര്‍പ്പ് സ്‌റ്റൈലിലും ഒരുങ്ങിയിട്ടുള്ള നേക്കഡ് ബൈക്ക് എന്ന വിശേഷണമാണ് ഹീറോ എക്സ്ട്രീം 160യ്ക്ക് നൽകിയിരിക്കുന്നത്. XTREME 160R

Also read : സ്മാര്‍ട്ടായി പല്ലുതേക്കാം : ഇലക്ട്രിക്ക് ടൂത്ത് ബ്രഷ് ഇന്ത്യൻ വിപണിയിലെത്തിച്ച് ഷവോമി

പുതിയ ഡിസൈനിലുള്ള ഉയര്‍ന്ന ഫ്യൂവല്‍ ടാങ്ക്, സ്പോര്‍ട്ടി ഭാവമുള്ള ടെയ്ല്‍ ലാമ്പ്, എല്‍ഇഡി ഹെഡ് ലാംപ്, സിഗ്‌നല്‍ ലൈറ്റ്, ടെയ്ല്‍ ലാമ്പ്, ഇതിനുപുറമെ, ഫുള്‍ ഡിജിറ്റല്‍ സംവിധാനത്തിലുള്ള ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ എന്നിവ ബൈക്കിന്റെ പ്രധാന സവിശേഷതകൾ. ബിഎസ്-6 നിലവാരത്തിലുള്ള 160 സിസി എയര്‍ കൂള്‍ഡ് എന്‍ജിനാണ് ബൈക്കിന് നൽകിയിരിക്കുന്നത്. പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗത കൈവരിക്കാൻ 4.7 സെക്കന്റ് മതിയെന്ന് കമ്പനി അവകാശപ്പെടുന്നു. 17 ഇഞ്ച് അലോയി വീലുകളും പിന്നില്‍ 130 എംഎം വൈഡ് റേഡിയലും മുന്നില്‍ 110 എംഎം ടയറും ഉള്‍പ്പെടുത്തിയിരിക്കുന്നു. മാര്‍ച്ച് മാസം തന്നെ എക്സ്ട്രീം 160ആര്‍ നിരത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കാം.വില വിവരങ്ങൾ ഒന്നും തന്നെ ഇപ്പോൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button