പറ്റ്ന: നിയമസഭ തെരഞ്ഞെടുപ്പിന് 20 ദിവസം മാത്രം ശേഷിക്കെ ചിരാഗ് പസ്വാന്റെ എല്‍.ജെ.പിയില്‍ ചേരാനായി പാര്‍ട്ടി വിട്ട 8 റെബലുകളെ പുറത്താക്കി ബി.ജെ.പി. എല്‍.ജെ.പി മുന്നണിയുടെ ഭാഗമല്ലെന്നും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും ഡെപ്യൂട്ടി മുഖ്യമന്ത്രിയുമായി സുശീല്‍ കുമാര്‍ മോദി വ്യക്തമാക്കി.
മുന്‍ മുഖ്യമന്ത്രി ജിതിന് റാം മാഞ്ചിയുടെ എച്ച്.എ.എം, മുകേഷ് സാഹ്നിയുടെ വി.ഐ.പി, ബി.ജെ.പി എന്നീ പാര്‍ട്ടികള്‍ക്ക് മാത്രമാണ് എന്‍.ഡി.യുടെ ബാനറില്‍ മത്സരിക്കാനാകുക. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ നിതീഷ്കുമാറായിരിക്കും മുഖ്യമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി നിതീഷ്കുമാറും അന്തരിച്ച നേതാവ് രാംവിലാസ് പസ്വാന്റെ പുത്രന് ചിരാഗ് പസ്വാനുമായുള്ള ശീതസമരം രൂക്ഷമായിരിക്കെയാണ് ബി.ജെ.പി നിലപാട് വ്യക്തമാക്കിയത്.
ആറുതവണ മുഖ്യമന്ത്രിയായ നിതീഷ് കുമാറിനുപിന്നില്‍ ഉറച്ചു നില്‍ക്കുകയാണ് ബി.ജെ.പി എന്നതാണ് ഉപമുഖ്യമന്ത്രി നല്കുന്ന സന്ദേശം. മുഖ്യമന്ത്രിപദം ലക്ഷ്യംവെക്കുന്ന ചിരാഗ് പസ്വാനെ ബി.ജെ.പി പിന്തുണക്കുകയാണെന്ന നിതീഷ്കുമാറിന്റെ ആശങ്കകള്‍ക്ക് തടയിടുന്നതാണ് സുശീല്‍ കുമാര്‍ മോദിയുടെ പ്രഖ്യാപനം.
Post Your Comments