Latest NewsNewsIndia

ലൗ ജിഹാദിനെതിരെ ശക്തമായ നിലപാടെടുക്കുമെന്ന് സൂചന : പെണ്‍കുട്ടികളെ ഭീകരസംഘടനയില്‍ ചേര്‍ത്താല്‍ വധശിക്ഷ

ഗുവാഹത്തി : ലൗ ജിഹാദിനെതിരെ ശക്തമായ നിലപാടെടുക്കുമെന്ന് സൂചന, പെണ്‍കുട്ടികളെ ഭീകരസംഘടനയില്‍ ചേര്‍ത്താല്‍ വധശിക്ഷ.
ലൗ ജിഹാദിനെതിരെ ശക്തമായ നിലപാടെടുക്കുമെന്ന സൂചന നല്‍കി അസം മന്ത്രി ഹിമന്ത് ബിശ്വ ശര്‍മ്മ . പ്രണയത്തിന്റെ പേരില്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ഭീകരവാദത്തില്‍ ചേര്‍ക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന നിയമം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി ഹിമന്ത് ബിശ്വ ശര്‍മ്മ പറഞ്ഞു .

Read Also : ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി : വിസി നിയമനം സംബന്ധിച്ച ഓര്‍ഡിനന്‍സ് വ്യവസ്ഥയ്ക്ക് ഹൈക്കോടതി സ്‌റ്റേ…. പിണറായി സര്‍ക്കാറിന് കനത്ത തിരിച്ചടി

ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡമോക്രാറ്റിക് ഫ്രണ്ട് എന്ന സംഘടനയുടെ തലവന്‍ ബദറുദ്ദീന്‍ അജ്മലിന്റെ അനുയായികളാണ് ഇത്തരത്തില്‍ പ്രണയം നടിച്ച് യുവതികളെ തട്ടിക്കൊണ്ടുപോയി മതമാറ്റുന്നത് . മുസ്ലീം ഇതര സമുദായങ്ങളില്‍പ്പെട്ട നിരവധിയുവതികള്‍ ഇത്തരത്തില്‍ മതം മാറിയിരുന്നു . എന്നാല്‍ ഇനി അജ്മലിന്റെ അനുയായികള്‍ മതമാറ്റുന്നതിനായോ , ഭീകരസംഘടനയില്‍ റിക്രൂട്ട് ചെയ്യാനോ പെണ്‍കുട്ടികളെ തേടി വന്നാല്‍ വധശിക്ഷ ഉറപ്പാക്കാനുള്ള നീക്കങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും യുവമോര്‍ച്ച യോഗത്തില്‍ ഹിമന്ത് ബിശ്വ ശര്‍മ്മ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button