KeralaLatest NewsNews

യൂട്യൂബില്‍ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത വിജയ് പി. നായരെ പിന്തുണച്ച് സമരം : ഭാഗ്യലക്ഷ്മിയേയും അറയ്ക്കല്‍ ലക്ഷ്മിയേയും അറസ്റ്റ് ചെയ്യണമെന്നാവശ്യം

തിരുവനന്തപുരം: യൂട്യൂബില്‍ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത വിജയ് പി. നായര്‍ക്കും പിന്തുണ. മുഖം മൂടിവെച്ച സംഘമാണ് വിജയ്.പി.നായര്‍ക്ക് പിന്തുണ അറിയിച്ച് സമരത്തിനിറങ്ങിയത്. ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ ഉള്ളവരുടെ അറസ്റ്റ് ആവശ്യപ്പെട്ടാണ് മുഖംമൂടി സംഘം പ്രതിഷേധിച്ചത്. ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ എന്ന ബാനര്‍ പിടിച്ചായിരുന്നു സെക്രട്ടറിയേറ്റിലേക്ക് ഇക്കൂട്ടര്‍ മാര്‍ച്ച് നടത്തിയത്. ഭാഗ്യലക്ഷ്മി അടക്കമുള്ളവരെ അറസ്റ്റുചെയ്ത് തുറുങ്കില്‍ അടക്കുക എന്നു പറഞ്ഞു കൊണ്ടായിരുന്നു മാര്‍ച്ച്.

Read Also : വിവാദ യൂട്യൂബർ വിജയ് പി നായർക്ക് ജാമ്യം.

മെന്‍സ് അസോസിയേഷന്റെ ബാനറും പിടിച്ച് മുന്നില്‍ നില്‍ക്കുന്നവരും സമരത്തില്‍ പങ്കെടുത്തവരുമെല്ലാം കറുത്ത തുണി കൊണ്ട് മുഖം മറച്ചിരുന്നു. ‘ആളുകള്‍ക്ക് മുന്‍പില്‍ മുഖം കാണിക്കാന്‍ പറ്റാത്ത കാര്യമാണ് ചെയ്യുന്നതെന്ന് നിങ്ങള്‍ക്ക് തന്നെ അറിയാമല്ലേ’ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ചോദിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button