തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയതിന് അറസ്റ്റിലായ സവാദിന് ജാമ്യം ലഭിച്ചതിന് പിന്നാലെ നല്‍കിയ സ്വീകരണത്തില്‍ വിമര്‍ശനവുമായി നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. കെഎസ്ആര്‍ടിസി ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയതിന് അറസ്റ്റിലായ സവാദിനെയാണ് പൂമാലയണിയിച്ച് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സ്വീകരിച്ചത്.ഇതിനെതിരെയാണ് അശ്വതി ശ്രീകാന്ത് രംഗത്ത് വന്നത്.
read also: പല്ലി ഡ്രൈവറുടെ ദേഹത്തേക്ക് ചാടി: നിയന്ത്രണംവിട്ട കാർ വൈദ്യുതി തൂണിലിടിച്ചു
സവാദിന് സ്വീകരണം കൊടുത്തതില്‍ അല്ല, ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ എന്നൊക്കെ പറഞ്ഞ് വെളിച്ചവും ബോധവും ഉള്ള ബാക്കി ആണുങ്ങളെ കൂടി നാണം കെടുത്താന്‍ ശ്രമിക്കുന്നതിനാലാണ് സങ്കടം എന്നാണ് അശ്വതി ശ്രീകാന്ത് പറഞ്ഞത്. ഇതിന് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നത്. എന്റെ ഭാഗത്തും തെറ്റുണ്ട്. ഈ സംഘടനയില്‍ ഇത്രേം ആളുണ്ടെന്ന് എനിക്ക് അറിയില്ലാരുന്നു. കമന്റ് ബോക്‌സ് അവര്‍ കൈയടക്കി ഗയ്സ് ! ഞാന്‍ പോണ് ബൈ! എന്നാണ് അശ്വതി ശ്രീകാന്ത് തന്നെ ഇതിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് സവാദിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍കാവ് അജിത്തിന്റെ നേതൃത്വത്തിലാണ് ആലുവ സബ് ജയിലിന് പുറത്ത് സ്വീകരണം നല്‍കിയത്. പൂമാലയണിയിച്ചായിരുന്നു സ്വീകരണം. ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സമൂഹത്തില്‍ പ്രശസ്തി ലഭിക്കുന്നതിന് വേണ്ടിയാണ് യുവതി പരാതി നല്‍കിയതെന്നും അസോസിയേഷന്‍ ആരോപിച്ചു. പരാതിക്കാരിയെ നുണപരിശോധനക്ക് വിധേയയാക്കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ ഡി ജി പിക്ക് പരാതി നല്‍കിയിരിക്കുകയാണ്.
Post Your Comments