ThiruvananthapuramLatest NewsKeralaNattuvarthaNews

സ്‌ത്രീത്വത്തെ അപമാനിച്ചു, മൂന്ന്​ സ്ത്രീകളെ കൈയേറ്റം ചെയ്തു: യൂട്യൂബർ വിജയ് പി നായർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: സ്ത്രീത്വത്തെ അപമാനിക്കുകയും മൂന്ന്​ സ്ത്രീകളെ കൈയേറ്റം ചെയ്യുകയും ചെയ്​തെന്ന കേസിൽ യൂട്യൂബർ വിജയ് പി നായർക്കെതിരെ പൊലീസ്​ കുറ്റപത്രം സമർപ്പിച്ചു. സ്‌ത്രീകളുടെ അന്തസ്സിനെ ഹനിക്കുക, സ്‌ത്രീകൾക്കെതിരെ മോശമായി പെരുമാറുക എന്നീ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 294 (ബി), 354 എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം സ്‌ത്രീവിരുദ്ധ പരാമർശങ്ങളും അശ്ലീല പരാമർശങ്ങളും നടത്തിയതിനെ തുടർന്നാണ് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്​മി വിജയ് പി നായർക്കെതിരെ പരാതി നൽകിയത്. തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചെന്നും ഭാഗ്യലക്ഷ്​മിയുടെ പരാതിയിൽ പറയുന്നു.

ഒമ്പത് വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി: ചാവക്കാട് സ്വദേശി പിടിയിൽ

സ്‌ത്രീകൾക്കെതിരെ അശ്ലീല പരാമർശങ്ങൾ നിറഞ്ഞ വിഡിയോ യുട്യൂബിലൂടെ പോസ്റ്റ് ചെയ്‌ത വിജയ് പി നായരെ താമസ സ്ഥലത്ത്​ അതിക്രമിച്ച്​ കടന്ന്​ മർദിച്ച കേസിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്‌മി, ദിയ സന, ശ്രീലക്ഷ്‌മി എന്നിവർക്കെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button