തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ കോവിഡ് ചികിത്സയിലുള്ള 95,931 പേരില്‍ 60 ശതമാനവും വീടുകളിലാണ്.ഏകദേശം 59,657 പേര് ഇപ്പോൾ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട് .
Read Also : കോവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടപെട്ടവർക്കായി പുതിയ ജോബ് പോർട്ടൽ
വീട്ടുചികിത്സ രോഗമുക്തിയിലും മുന്നിലാണ്. പത്തനംതിട്ടയില്‍ 96 വയസ്സുകാരി വീട്ടുചികിത്സയില്‍ രോഗമുക്തി നേടിയത് മികച്ച അതിജീവന മാതൃകയായാണ് ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നത്.
തിരുവനന്തപുരത്താണ് ആദ്യം വീട്ടുചികിത്സ ആരംഭിച്ചതെങ്കിലും കൂടുതല്‍ രോഗികള്‍ വീടുകളില്‍ എറണാകുളത്താണ്, 9,041. ഏഴ് ജില്ലകളില്‍ 5000 ന് മുകളിലാണ് വീട്ടുപരിചരണത്തിലുള്ളവരുടെ എണ്ണം.
Post Your Comments