ലിബിയയില്‍ ഭീകരര്‍ ബന്ദികളാക്കിയ ഏഴു ഇന്ത്യാക്കാരെ വിട്ടയച്ചു
ട്രിപ്പോളി: ഭീകരര്‍ ബന്ദികളാക്കിയ ഏഴു ഇന്ത്യാക്കാരെ വിട്ടയച്ചു. ലിബിയയില്‍ തീവ്രവാദികള്‍ ബന്ദികളാക്കിയ ഏഴ് ഇന്ത്യക്കാരെയാണ് വിട്ടയച്ചത്. ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇന്ത്യാക്കാരെയാണ് ഭീകരര്‍ ബന്ദികളാക്കിയത്. ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇന്ത്യാക്കാരെയാണ് ലിബിയയില്‍ ഭീകരര്‍ ബന്ദികളാക്കിയത്.
കഴിഞ്ഞ മാസം സെപ്റ്റംബര്‍ 14 നാണ് ലിബിയയിലെ അസഹ്വെരിഫ് പ്രദേശത്ത് നിന്ന് ഇവരെ തട്ടിക്കൊണ്ടുപോയത്. ലിബിയയിലെ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഓയില്‍ ഫീല്‍ഡ് സപ്ലൈ കമ്പനിയില്‍ ജോലി ചെയ്യുന്നവരാണ് ഏഴുപേരും.ഇന്ത്യയിലേക്ക് മടങ്ങാന്‍ ട്രിപ്പോളി വിമാനത്താവളത്തിലേക്ക് യാത്രചെയ്യുന്നതിനിടെയാണ് ഇവരെ തട്ടിക്കൊണ്ടുപോയത്.
വിവരമറിഞ്ഞ ഉടന്‍ തന്നെ അയല്‍ രാജ്യമായ ടുണീഷ്യയിലെ ഇന്ത്യന്‍ എംബസി ഇവരുടെ മോചനത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു.ഭീകരരില്‍ നിന്ന് മോചിതരായി തിരിച്ചെത്തിയ ഇവര്‍ സുരക്ഷിതരാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Post Your Comments