Latest NewsNewsIndia

അമേരിക്കയില്‍ നിന്നും നാടുകടത്തല്‍ തുടരുന്നു: മൂന്നാമത്തെ വിമാനവും ഇന്ത്യയിലെത്തി

ന്യൂഡല്‍ഹി: അമേരിക്കയില്‍ നിന്നും അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെയും വഹിച്ചുള്ള മൂന്നാമത്തെ സൈനിക വിമാനം അമൃത്സറില്‍ ഇറങ്ങി. 112 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ 44 ഹരിയാന സ്വദേശികളും 31 പഞ്ചാബ് സ്വദേശികളും ഉണ്ട്. മറ്റുള്ളവരുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കൈവിലങ്ങും ചങ്ങലയും അണിയിച്ചാണോ ഇന്നും ഇന്ത്യന്‍ കുടിയേറ്റക്കാരെ എത്തിച്ചതെന്ന കാര്യം വ്യക്തമല്ല.

Read Also: തരൂരിന്റെ നടപടി അച്ചടക്ക ലംഘനം: ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കണം: കെ മുരളീധരന്‍

എന്നാല്‍ ഒന്നാം ഘട്ടത്തിന് പുറമെ ഇന്നലെ രണ്ടാം ഘട്ട കുടിയേറ്റക്കാരെയും അമേരിക്കന്‍ സൈനിക വിമാനത്തില്‍ കൈവിലങ്ങും ചങ്ങലയുമണിയിച്ചാണ് എത്തിച്ചതെന്ന് വിമാനമിറങ്ങിയ കുടിയേറ്റക്കാരിലൊരാള്‍ പറഞ്ഞതോടെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ പ്രസിഡന്റ് ട്രംപിനോട് ഇക്കാര്യത്തിലെ ഇന്ത്യയുടെ പ്രതിഷേധം അറിയിച്ചില്ലെന്ന് ചൂണ്ടികാട്ടിയാണ് കോണ്‍ഗ്രസ് നേതാക്കളടക്കം വലിയ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button