ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്. നിലവിൽ ബാധിതരുടെ എണ്ണം 71 ലക്ഷം കടന്നു. 66,732 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 71,20,539 ആയി. 816 മരണം കൂടി ഔദ്യോഗികമായി സ്ഥരീകരിച്ചിട്ടുണ്ട്. ഇത് വരെ 1,09,150 പേർ രാജ്യത്ത് കോവിഡ് 19 ബാധിച്ച് മരിച്ചുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 1.53 ശതമാനമാണ് രാജ്യത്തെ മരണ നിരക്ക്. നിലവിൽ 8,61,853 പേർ ചികിത്സയിലുണ്ടെന്നും കേന്ദ്ര സർക്കാരിന്റെ കണക്കുകൾ പറയുന്നു.
Read Also: ആശങ്ക പരത്തി കോവിഡ്; 3.77 കോടി രോഗ ബാധിതർ
അതേസമയം രാജ്യത്ത് 61,49,535 പേർ നിലവിൽ കോവിഡ് മുക്തി നേടിയെന്നാണ് കേന്ദ്രത്തിന്റെ കണക്ക്. ഐസിഎംആർ പുറത്ത് വിട്ട കണക്കനുസരിച്ച് 9,94,851 സാമ്പിളുകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചത്. ഇത് വരെ 8,78,72,093 സാമ്പിളുകൾ പരിശോധിച്ചുവെന്നും ഐസിഎംആർ പറയുന്നു.
Post Your Comments