പാരീസ്; പ്രിയപ്പെട്ട സവന്ന പൂച്ചയ്ക്കായി ഓര്‍ഡര്‍ ചെയ്ത ഫ്രഞ്ച് ദമ്പതികള്‍ക്ക് ലഭിച്ചത് കടുവക്കുട്ടിയെ. ഒരാഴ്ച കഴിഞ്ഞപ്പോഴാണ് കുടുംബത്തിന് ഇത് ഓമനിച്ച് വളര്‍ത്താന്‍ കഴിയുന്ന പൂച്ചയല്ല എന്ന് തിരിച്ചറിഞ്ഞത്, കിട്ടിയപ്പോൾ ഏകദേശം 3 മാസം പ്രായമാണ് കടുവക്കുഞ്ഞിന് ഉണ്ടായിരുന്നത്.
പാരീസിലുള്ള ദമ്പതികൾ ഓണ്‍ലൈന്‍ വഴിയാണ് സവന്ന പൂച്ചയ്ക്കായി ഓര്‍ഡര്‍ നല്‍കിയത്. ആറായിരം യൂറോയാണ് ഇതിനായി ചെലവഴിച്ചത്. സവന്ന പൂച്ചയെ വളര്‍ത്തുമൃഗമാക്കാന്‍ ഫ്രാന്‍സില്‍ നിയമം അനുവദിക്കുന്നുണ്ട്, എന്നാല്‍ ലഭിച്ചത് ഇന്തോനേഷ്യയില്‍ നിന്നുളള സുമാത്രന്‍ കടുവയാണ് എന്ന് പിന്നീടാണ് മനസിലായത്. സംരക്ഷിത മൃഗമായത് കൊണ്ട് കടുവകളെ വളര്‍ത്തുമൃഗമായി പരിപാലിക്കാന്‍ നിയമം അനുവദിക്കുന്നില്ല എന്നതാണ് ദമ്പതികളെ കുഴക്കിയത്.
2 വർഷം മുൻപെയാണ് സംഭവം നടന്നത് എന്നാൽ അടുത്തിടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട കേസില്‍ ദമ്പതികള്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ അറസ്റ്റിലായി, സംരക്ഷിത മൃഗത്തെ കടത്തിയതുമായി ബന്ധപ്പെട്ടാണ് ദമ്പതികളെ പിടികൂടിയത്. എന്നാൽ കേസില്‍ നിരപരാധികളാണ് എന്ന് തിരിച്ചറിഞ്ഞ ദമ്പതികളെ വിട്ടയയ്ക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Post Your Comments