KeralaNews

സത്യം പറഞ്ഞു മടുത്തു; ന്യായീകരിച്ചു തളര്‍ന്നു. ഇനി ബഹിഷ്‌കരണമേ ശരണം ; സിപിഎമ്മിന്റെ ചാനല്‍ ബഹിഷ്‌കരണത്തെ പരിഹസിച്ച് അഡ്വ.ജയശങ്കര്‍

തിരുവനന്തപുരം : സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകള്‍ ബഹിഷ്‌കരിച്ച സിപിഎം നിലപാടിനെതിരെ പരിഹാസവുമായി അഡ്വ. എ. ജയശങ്കര്‍. സത്യം പറഞ്ഞു മടുത്തു; ന്യായീകരിച്ചു തളര്‍ന്നു. ഇനി ബഹിഷ്‌കരണമേ ശരണമെന്നാണ് അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.

സ്വര്‍ണം, സ്വപ്ന, ശിവശങ്കരന്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇനി ഒരു ചാനലും വിളിക്കേണ്ട. ഞങ്ങളാരും വരില്ല. ആദ്യം ഞങ്ങള്‍ ഏഷ്യാനെറ്റ് ബഹിഷ്‌കരിച്ചു. ഇപ്പോള്‍ മറ്റു ചാനലുകളും ബഹിഷ്‌കരിക്കുന്നു. അടുത്തതായി പൊതു തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കും. പാവപ്പെട്ടവരുടെ പാര്‍ട്ടിയെ തോല്‍പ്പിക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട. അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സ്വര്‍ണ്ണക്കടത്ത്, ലൈഫ് മിഷന്‍ തുടങ്ങിയ വിവാദങ്ങളുമായി ബന്ധപ്പെട്ടുള്ള ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ സിപിഎം തീരുമാനം. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള സംവാദങ്ങളില്‍ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കില്ലെന്നാണ് എകെജി സെന്ററില്‍ നിന്ന് ചാനലുകളെ അറിയിച്ചിരിക്കുന്നത്.

അഡ്വ.എ.ജയശങ്കറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

സത്യം പറഞ്ഞു മടുത്തു; ന്യായീകരിച്ചു തളര്‍ന്നു. ഇനി ബഹിഷ്‌കരണമേ ശരണം.
സ്വര്‍ണം, സ്വപ്ന, ശിവശങ്കരന്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇനി ഒരു ചാനലും വിളിക്കേണ്ട. ഞങ്ങളാരും വരില്ല.
ആദ്യം ഞങ്ങള്‍ ഏഷ്യാനെറ്റ് ബഹിഷ്‌കരിച്ചു. ഇപ്പോള്‍ മറ്റു ചാനലുകളും ബഹിഷ്‌കരിക്കുന്നു. അടുത്തതായി പൊതു തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കും. പാവപ്പെട്ടവരുടെ പാര്‍ട്ടിയെ തോല്‍പ്പിക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട.

https://www.facebook.com/AdvocateAJayashankar/posts/3165508186912219

shortlink

Related Articles

Post Your Comments

Related Articles


Back to top button