Latest NewsNewsIndia

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ആവേശം പകരാന്‍ ബിജെപിയുടെ താര പ്രചാരകരുടെ പട്ടിക പ്രഖ്യാപിച്ചു

പട്ന: വരാനിരിക്കുന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് 2020 ന്റെ ഒന്നാം ഘട്ടത്തിനായി 30 താര പ്രചാരകരുടെ പട്ടിക ഭാരതീയ ജനതാ പാര്‍ട്ടി പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ബിജെപി പ്രസിഡന്റ് ജെ പി നദ്ദ, ടെക്‌സ്‌റ്റൈല്‍സ് മന്ത്രി സ്മൃതി ഇറാനി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരാണ് പട്ടികയിലെ പ്രമുഖര്‍.

തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ 30 താര പ്രചാരകരുടെ ലിസ്റ്റ്

1. നരേന്ദ്ര മോദി
2. ജെ പി നദ്ദ
3. രാജ്നാഥ് സിംഗ്
4. അമിത് ഷാ
5. സഞ്ജയ് ജയ്‌സ്വാള്‍
6. സുശീല്‍ മോദി
7. ഭൂപേന്ദ്ര യാദവ്
8. ദേവേന്ദ്ര ഫഡ്നാവിസ്
9. രാധ മോഹന്‍ സിംഗ്
10. രവിശങ്കര്‍ പ്രസാദ്
11. ഗിരിരാജ് സിംഗ്
12. സ്മൃതി ഇറാനി
13. അശ്വനി കുമാര്‍ ചൗബെ
14. നിത്യാനന്ദ് റായ്
15. ആര്‍കെ സിംഗ്
16. ധര്‍മേന്ദ്ര പ്രധാന്‍
17. യോഗി ആദിത്യനാഥ്
18. രഘുവര്‍ ദാസ്
19. മനോജ് തിവാരി
20. ബാബു ലാല്‍ മറാണ്ടി
21. നന്ദ കിഷോര്‍ യാദവ്
22. മംഗല്‍ പാണ്ഡെ
23. രാം കൃപാല്‍ യാദവ്
24. സുശീല്‍ സിംഗ്
25. ചേഡി പാസ്വാന്‍
26. സഞ്ജയ് പാസ്വാന്‍
27. ജനക് ചമര്‍
28. സാമ്രാട്ട് ചൗധരി
29. വിവേക് താക്കൂര്‍
30. നിവേദിത സിംഗ്

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലേക്ക് 46 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പാര്‍ട്ടി നേരത്തെ പുറത്തിറക്കിയിരുന്നു. പാര്‍ട്ടി ഇതുവരെ നാമനിര്‍ദേശം ചെയ്ത നിയോജകമണ്ഡലങ്ങളുടെ എണ്ണം 75 ആയി. പട്‌ന സാഹിബില്‍ നിന്നുള്ള സംസ്ഥാന മന്ത്രി നന്ദ കിഷോര്‍ യാദവ്, മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയുടെ മകന്‍ നിതീഷ് മിശ്ര എന്നിവരാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളില്‍ പ്രമുഖര്‍.

READ MORE : മൂന്ന് ജില്ലകളില്‍ കോവിഡ് രൂക്ഷം ; സംസ്ഥാനത്ത് ആകെ രോഗബാധിതര്‍ 96,000 കവിഞ്ഞു

ജെഡിയുമായുള്ള സഖ്യത്തിലാണ് ബിജെപി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. വികാസ്ഷീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വിഐപി), ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (എച്ച്എഎം) എന്നിവയും മറ്റ് രണ്ട് പാര്‍ട്ടികളെ സഖ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 243 അംഗ നിയമസഭയില്‍ 110 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. പാര്‍ട്ടി ക്വാട്ടയില്‍ നിന്ന് 11 സീറ്റുകള്‍ വിഐപിക്ക് നല്‍കി. ജെഡിയു 115 സീറ്റുകളില്‍ മത്സരിക്കും, ബാക്കി ഏഴ് സീറ്റുകള്‍ എച്ച്എഎമ്മിന് വിട്ടുകൊടുക്കും.

ഒക്ടോബര്‍ 28, നവംബര്‍ 3, നവംബര്‍ 7 തീയതികളില്‍ ബീഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി നടക്കും. ഫലം നവംബര്‍ 10 ന് പ്രഖ്യാപിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button