കൊച്ചി: ശിവശങ്കര്‍ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് ചോദ്യം ചെയ്യപ്പെടുമ്പോള്‍ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തുമോ എന്ന് ആശങ്കയിലാണ് സംസ്ഥാന സര്‍ക്കാര്‍. അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഈ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രതിയാകുമോയെന്ന് ചൊവ്വാഴ്ച അറിയാം.
രണ്ട് ദിവസത്തെ തുടര്‍ച്ചയായ ചോദ്യം ചെയ്യലിന് ശേഷം ചൊവ്വാഴ്ച വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ട് ശിവശങ്കറിറിന് കസ്റ്റംസ് നോട്ടീസ് നല്‍കി. ശനിയാഴ്ച 12 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ശിവശങ്കറിനെ കസ്റ്റംസ് വിട്ടയച്ചത്.
കസ്റ്റംസിന്റെ കണ്ടെത്തലുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കാന്‍ ശിവശങ്കറിന് രണ്ട് ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ചത്തെ ചോദ്യം ചെയ്യലിന് ശേഷമാകും ശിവശങ്കറെ പ്രതി ചേര്‍ക്കണമോ എന്ന കാര്യത്തില്‍ കസ്റ്റംസ് തീരുമാനം എടുക്കുക.
മണിക്കൂറുകളോളും ശിവശങ്കര്‍ ആവര്‍ത്തിച്ച് ചോദ്യം ചെയ്യപ്പെടുന്നത് സര്‍ക്കാരിനെ ആശങ്കപ്പെടുത്തുന്നുണ്ട്. ഒരു അന്വേഷണ ഏജന്‍സിയും ശിവശങ്കറിന് ക്ലീന്‍ ചിറ്റ് കൊടുക്കാന്‍ തയാറായിട്ടുമില്ല. അന്വേഷണം ഇഴച്ചു നീക്കി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനുള്ള നീക്കമാണ് അന്വേഷണ ഏജന്‍സികള്‍ നടത്തുന്നുവെന്ന് വികാരം സര്‍ക്കാരില്‍ തന്നെയുണ്ട്.എന്നാല്‍ പരസ്യമായി പറയാതെ അന്വേഷണം തിരിച്ചടിയാകില്ലെന്ന പ്രതീക്ഷ പ്രകടിപ്പിക്കുകയാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍.
Post Your Comments