കോട്ടയം : ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനം സംബന്ധിച്ച ചർച്ചകൾ അവസാന ഘട്ടത്തിലെത്തി നിൽക്കെ ഇവർ വരുന്നത് കൊണ്ട് പാലായിൽ ഇടതുമുന്നണിയ്ക്ക് പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടാകില്ലെന്ന് പാല എംഎൽഎ മാണി സി കാപ്പൻ. പാലാ സീറ്റ് മറ്റാർക്കും വിട്ടു കൊടുക്കേണ്ട എന്നാണ് ദേശീയ നേതൃത്വത്തിന്റെ നിലപാടെന്നും കാപ്പൻ പറഞ്ഞു.
പാലാ മാണി സാറിനു ഭാര്യ ആയിരുന്നെങ്കിൽ തനിക്ക് ചങ്ക് ആണ്. പാലാ സീറ്റ് ഒരു കാരണവശാലും വിട്ടു കൊടുക്കില്ല. മാണി ജയിച്ച സീറ്റ് അല്ല ഇപ്പോൾ പാലാ. എൻസിപി ജയിച്ച ഒരു സീറ്റും വിട്ടു കൊടുക്കില്ല. പാലാ സീറ്റ് സംബന്ധിച്ചോ ജോസ് കെ മണി എൽ ഡി എഫ് വരുന്നത് സംബന്ധിച്ചോ ചർച്ച നടന്നിട്ടില്ല. ജോസ് വരുന്നത് സംബന്ധിച്ച് ചർച്ച നടക്കാത്തതിനാൽ അഭിപ്രായം പറയേണ്ട കാര്യം ഇല്ല.
രാജ്യസഭാ സീറ്റ് ആർക്കു വേണമെന്നും മാണി സി കാപ്പൻ ചോദിച്ചു.i
Post Your Comments