Latest NewsNewsIndia

ഇന്ത്യയുടെ കാര്‍ഷിക ബില്ലിനെ പിന്തുണച്ച് ഇസ്രയേല്‍

ന്യൂഡല്‍ഹി : ഇന്ത്യയുടെ കാര്‍ഷിക ബില്ലിനെ പിന്തുണച്ച് ഇസ്രയേല്‍. കാര്‍ഷിക ബില്ലിനെതിരെ വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങള്‍ നടന്നുകൊണ്ടിരിയ്‌ക്കെ ബില്ലിനെ പിന്തുണച്ച് ഇസ്രയേല്‍ രംഗത്ത് എത്തി. ഇസ്രയേല്‍ സ്ഥാനപതി റോണ്‍ മാല്‍ക്കയാണ് ബില്ലിനെ അനുകൂലിച്ച് രംഗത്ത് എത്തിയത്. . രാജ്യത്തെ പ്രതിഷേധങ്ങള്‍ കെട്ടടങ്ങുന്നതോടെ പുതിയ നിയമങ്ങളുടെ പ്രയോജനം കര്‍ഷകര്‍ തിരിച്ചറിയുമെന്ന് റോണ്‍ മാല്‍ക്കാ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

Read Also : ഒരിടവേളയ്ക്ക് ശേഷം ബ്രിട്ടണില്‍ വീണ്ടും കോവിഡ് വ്യാപനം : കോവിഡിന്റെ രണ്ടാം വരവിനെ നേരിടാനൊരുങ്ങി ബ്രിട്ടണും : രണ്ടാമതും രോഗം റിപ്പോര്‍ട്ട് ചെയ്തതോടെ ലോകരാഷ്ട്രങ്ങള്‍ ആശങ്കയില്‍

 

ഇന്ത്യയുടെ ഏറ്റവും പുതിയ കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ കര്‍ഷകരെ ശാക്തീകരിക്കുകയും അവരുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനും പരമാവധി ലാഭം നേടാന്‍ കൂടുതല്‍ വഴികള്‍ തുറന്നു നല്‍കുമെന്ന് റോണ്‍ മാല്‍ക്ക പറയുന്നു. സ്വന്തം രാജ്യത്തിലെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇസ്രയേല്‍ സ്ഥാനപതി ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്.

ഇസ്രയേലില്‍ കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കിടെയിലും ഇടനിലക്കാരില്ല. ഡിജിറ്റല്‍ സങ്കേതങ്ങളുടെ അടിസ്ഥാനത്തില്‍ സുതാര്യമായ സംവിധാനത്തിലൂടെയാണ് എല്ലാം നടപ്പിലാക്കുന്നത്. കാര്‍ഷിക മേഖലയിലെ കാര്യക്ഷമത വര്‍ദ്ധിക്കുന്നതോടെ ഉപഭോക്താക്കള്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നതായിരിക്കും. ഒരു പക്ഷേ, പുതിയ സാഹചര്യങ്ങളുമായി എങ്ങനെ പൊരുത്തപ്പെടേണ്ടത് എങ്ങനെയാണെന്ന് കര്‍ഷകര്‍ക്ക് അറിയില്ലായിരിക്കാം. തുടക്കത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ പിന്നീട് കര്‍ഷകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button