COVID 19Latest NewsNewsInternational

ഒരിടവേളയ്ക്ക് ശേഷം ബ്രിട്ടണില്‍ വീണ്ടും കോവിഡ് വ്യാപനം : കോവിഡിന്റെ രണ്ടാം വരവിനെ നേരിടാനൊരുങ്ങി ബ്രിട്ടണും : രണ്ടാമതും രോഗം റിപ്പോര്‍ട്ട് ചെയ്തതോടെ ലോകരാഷ്ട്രങ്ങള്‍ ആശങ്കയില്‍

 

ലണ്ടന്‍: ഒരിടവേളയ്ക്ക് ശേഷം ബ്രിട്ടണില്‍ വീണ്ടും കോവിഡ് വ്യാപനം, കോവിഡിന്റെ രണ്ടാം വരവിനെ നേരിടാനൊരുങ്ങി ബ്രിട്ടണും . ബ്രിട്ടണില്‍ രണ്ടാമതും രോഗം റിപ്പോര്‍ട്ട് ചെയ്തതോടെ ലോകരാഷ്ട്രങ്ങള്‍ ആശങ്കയിലായി. അതേസമയം രണ്ടാഴ്ചയ്ക്കുള്ളില്‍ കൊറോണ വൈറസ് വ്യാപനം മൂന്നിരട്ടിയായി വര്‍ധിച്ചതോടെ വലിയ മാനസിക സമ്മര്‍ദ്ദത്തിലാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി തുടര്‍ച്ചയായി ബന്ധപ്പെട്ട അധികാരികളുമായി ലോക്ക്ഡൗണ്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ് അദ്ദേഹം. അതേസമയം, ഇന്നലെ ശനിയാഴ്ച ബ്രിട്ടനില്‍ 15,116 കോവിഡ് കേസുകളും 81 മരണങ്ങളും കൂടി രേഖപ്പെടുത്തി. വെള്ളിയാഴ്ച 13,864 കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

read also : പ്രതിദിന കോവിഡ് കണക്ക് ഇരുപതിനായിരത്തില്‍ എത്തുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ : ജനങ്ങള്‍ അതീവ ജാഗ്രത പാലിയ്ക്കണമെന്ന് കര്‍ശന നിര്‍ദേശം

തിങ്കളാഴ്ച മുതല്‍ ബ്രിട്ടന്റെ ഭാഗങ്ങളിലുള്ള വടക്കന്‍ ദശലക്ഷക്കണക്കിന് ആളുകള്‍ പുതിയ ലോക്ക്ഡൗണ്‍ നിയന്ത്രണ നടപടികളെയാണ് നേരിടുന്നത്. അതിനാല്‍ തന്നെ, പുതിയ ത്രിതല പ്രാദേശിക ലോക്ക്ഡൗണ്‍ സിസ്റ്റവും സ്ഥിതിവിവരക്കണക്കുകളും സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ബോറിസ് ജോണ്‍സണ്‍ എംപിമാര്‍ക്കു മുന്നില്‍ ഉടന്‍ അവതരിപ്പിക്കും. കോവിഡിന്റെ രണ്ടാം വ്യാപനം വടക്കന്‍ ഭാഗങ്ങളില്‍ രൂക്ഷമായ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണ നടപടികളാണ് ഏര്‍പ്പെടുത്തിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button