വമ്പന്‍ പെരുമ്പാമ്പിനൊപ്പം സ്വിമ്മിംഗ് പൂളില്‍ കുളിക്കുന്ന ഒരു എട്ടുവയസ്സുകാരിയുടെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുന്നത്. ഇസ്രായേലില്‍ നിന്നുള്ള എട്ടുവയസ്സുകാരി ഇന്‍ബറാണ് തന്‍റെ വീടിനു പുറകിലുള്ള സ്വിമ്മിങ് പൂളിൽ 11 അടി നീളമുള്ള ബെല്ലെ എന്ന പെരുമ്പാമ്പിനൊപ്പം നീന്തിക്കളിക്കുന്നത്.
An eight-year-old Israeli girl’s favorite swimming buddy is her 11-foot yellow pet python called Belle https://t.co/XEsjdPQGam pic.twitter.com/V2IUna7T2F
— Reuters (@Reuters) October 8, 2020
ഇന്‍ബാര്‍ ഓമനിച്ചു വളർത്തുന്ന ഈ പെരുമ്പാമ്പിന് ‘ബെല്ലെ’ എന്നു പേരുനൽകിയതിനു പിന്നിലും ഒരു കാരണമുണ്ട്. വാൾട്ട് ഡിസ്നിയുടെ ബ്യൂട്ടി ആൻഡ് ദ് ബീസ്റ്റിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഇങ്ങനെ പേരു നൽകിയത്. ചിത്രത്തിലുടനീളം ബെല്ലെ എന്ന കഥാപാത്രം മഞ്ഞ വസ്ത്രമണിഞ്ഞാണ് നടക്കുന്നത്. സമാനമായി മഞ്ഞ നിറമുള്ള ചര്‍മ്മമായതിനാലാണ് ‘ബെല്ലെ’ എന്നു വിളിക്കുന്നത്.
വന്യമൃഗങ്ങളെ സംരക്ഷിക്കുന്ന കർഷക കുടുംബമാണ് ഇൻബാറിന്റേത്. ധാരാളം മൃഗങ്ങളെയും ഇൻബാറിന്റെ വീട്ടിൽ വളർത്തുന്നുണ്ട്.
Post Your Comments