മസ്‌കറ്റ്: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച രാത്രി യാത്രാ വിലക്ക് ഒമാനിൽ ഇന്ന് മുതൽ നിലവിൽ വരും. രാത്രി എട്ട് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണിവരെ ആളുകള്‍ പുറത്തിറങ്ങാന്‍ പാടുള്ളതല്ലെന്ന് അധികൃതർ അറിയിച്ചു. ഒക്ടോബര്‍ 24 വരെയാണ് രാത്രി യാത്രാ വിലക്ക്. പൊതുഗതാഗത സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. മുവാസലാത്ത് ബസ് സര്‍വീസുകള്‍ ഇന്ന് മുതല്‍ മസ്‌കറ്റില്‍ വൈകീട്ട് ആറ് മണിവരെ മാത്രമേ സര്‍വീസ് നടത്തുകയുള്ളൂ. ഇന്റര്‍സിറ്റി സര്‍വീസുകളും ഫെറി സര്‍വിസുകളും വൈകീട്ട് ആറു മണിക്ക് എത്തുന്ന വിധത്തില്‍ സമയക്രമം പുനഃക്രമീകരിക്കും.
വ്യാപാര, വാണിജ്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയവും ക്രമീകരിച്ചിട്ടുണ്ട്. രാത്രി കര്‍ഫ്യു പ്രഖ്യാപിച്ച സമയത്ത് കടകളും പൊതുസ്ഥലങ്ങളും അടച്ചിടണമെന്നും നിര്‍ദേശമുണ്ട്. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഒമാനില്‍ ഇത് രണ്ടാം തവണയാണ് രാത്രി യാത്രാ വിലക്ക് ഏര്‍പ്പെടുത്തുന്നത്. നേരത്തെ ജൂലായ് 25 മുതല്‍ ആഗസ്റ്റ് 8 വരെയായിരുന്നു കര്‍ഫ്യു ഏര്‍പ്പെടുത്തിയത്. നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ മുഹമ്മദ് ബിന്‍ സഈദ് അല്‍ യഹ്യ പറഞ്ഞു.
Post Your Comments