Latest NewsNewsIndia

പീഡനക്കേസ് പ്രതിക്ക് സീറ്റ് നൽകി; കോണ്‍ഗ്രസ് യോഗത്തിനിടെ വനിതാ നേതാവിന് ക്രൂരമര്‍ദനം

മർദിച്ചവർക്കെതിരെ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി താരാ യാദവ് പറഞ്ഞു.

ഉത്തര്‍പ്രദേശ്: സംസ്ഥാനത്ത് കോണ്‍ഗ്രസ് യോഗത്തിനിടെ വനിതാ നേതാവിനെ ക്രൂരമായി മര്‍ദിച്ചു. ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ ഡിയോറിയ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചോദ്യം ചെയ്ത താരാ യാദവിനെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിച്ചത്.

http://

ഡിയോറിയ ഉള്‍പ്പെടെ അഞ്ചു മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിലേക്കുളള സ്ഥാനാര്‍ത്ഥികളെ കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ഡിയോറിയ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച മുകുന്ദ് ഭാസ്‌കര്‍ മണി ത്രിപാദിക്ക് എതിരെയാണ് താരാ യാദവ് രംഗത്തുവന്നത്.

Read Also: ഗ്രാമീണർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ ഇനി പ്രോപ്പര്‍ട്ടി കാര്‍ഡ്; വിതരണോദ്ഘാടനം ഇന്ന്

പീഡനക്കേസ് പ്രതിക്ക് സീറ്റ് നല്‍കിയതിനെ താരാ യാദവ് ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ പ്രവര്‍ത്തകര്‍ താരയെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചു. മർദിച്ചവർക്കെതിരെ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി താരാ യാദവ് പറഞ്ഞു. സംഭവത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ്മ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button