ലഖ്‌നോ : കേരളമടക്കം വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടിവിടുന്ന പ്രവണത നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തര്‍പ്രദേശിലും തുടങ്ങി. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഗയദീന്‍ അനുരാഗിയാണ് പാര്‍ട്ടിവിട്ടത്. അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഗയദീന്‍ അനുരാഗി അറിയിച്ചു.
ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രമുള്ളപ്പോഴാണ് പ്രമുഖ കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടിവിട്ടത്. ഇതിന് പിന്നാലെ മറ്റൊരു കോണ്‍ഗ്രസ് നേതാവായ ലളിതേഷ്പതി ത്രിപാഠിയും പാര്‍ട്ടി അംഗ്വത്വം രാജിവെച്ചു.
മാസങ്ങള്‍ക്ക് മുമ്പാണ് മുന്‍കേന്ദ്രമന്ത്രി കൂടിയായ യു പിയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് ജിതിന്‍ പ്രസാദ ബി ജെ പിയില്‍ ചേര്‍ന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലായിരുന്നു അന്നത്തെ യു പി പി സി സി അധ്യക്ഷ റീത്ത ബഹുഗുണ ജോഷി ബി ജെ പിയില്‍ ചേര്‍ന്നത്. ഇപ്പോള്‍ കേന്ദ്രമന്ത്രിസഭയില്‍ അംഗമാണ് റീത്ത.
Post Your Comments