Latest NewsNewsEducation

സിലബസ് ഭാരം വീണ്ടും കുറയ്ക്കും; നടപടിയുമായി കേന്ദ്ര സ്‌കൂള്‍ ബോര്‍ഡുകള്‍

പഠന ഭാരവുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലത്തിന് ദിനം പ്രതിലഭിച്ച്‌ കൊണ്ടിരിയ്ക്കുന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം മൂലം സ്‌കൂളുകള്‍ തുറക്കാത്ത സാഹചര്യത്തില്‍ പഠന ഭാരം കുറയ്ക്കാനൊരുങ്ങി സിബിഎസ്‌ഇ ഉള്‍പ്പെടെയുള്ള കേന്ദ്ര സ്‌കൂള്‍ ബോര്‍ഡുകള്‍. ഒന്‍പത് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ സിലബസിലാണ്‌ മാറ്റം വരുത്തുക. കോവിഡ് പ്രതിസന്ധിയിൽ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ തിരിച്ചറിഞ്ഞാണ് നടപടി. പരിഷ്‌കരിച്ച സിലബസ് അതാത് ബോര്‍ഡിന്റെ വെബ്സൈറ്റുകളില്‍ ഉടന്‍ പ്രസിദ്ധീകരിക്കും.

പഠന ഭാരവുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലത്തിന് ദിനം പ്രതിലഭിച്ച്‌ കൊണ്ടിരിയ്ക്കുന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. വിഷയം ഗൗരവകരമാണെന്നും ഉടന്‍ ഉചിത നടപടി വേണമെന്നും മന്ത്രാലയം ബോര്‍ഡുകള്‍ക്ക് നിര്‍ദ്ധേശം നല്കിയിരുന്നു. ശാസ്ത്ര വിഷയങ്ങളെ മാറ്റിനിറുത്തിയാകും രണ്ടാം ഘട്ടത്തിലും സിലബസ് ലഘൂകരണം. മതേതരത്വം, ദേശീയത, ഫെഡറല്‍ ഘടന, പൗരത്വം, അയല്‍ബന്ധങ്ങള്‍ തുടങ്ങിയ പാഠഭാഗങ്ങള്‍ ഒഴിവാക്കാതെ ആകും സിലബസ് ലഘൂകരണം.

Read Also: സ്വന്തം SSLC ബുക്കിൽ സ്വയം ഒപ്പും സീലും വെച്ച് ഏറ്റുവാങ്ങി ഒരു ഹെഡ് മാസ്റ്റർ

എന്നാൽ പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് വെട്ടിക്കുറവ് കൂടുതലും ഉണ്ടാകുക. ക്ലാസ് പഠനത്തിലൂടെ അല്ലാതെയും ഇവ പഠിയ്ക്കാന്‍ മാര്‍ഗമുള്ളതിനാല്‍ സിലബസ് പരിഷ്‌കരണത്തിലൂടെ ഇവ ഒഴിവാക്കുന്നത് ഉപരിപഠനത്തിന് ശാസ്ത്രവിഷയങ്ങള്‍ തിരഞ്ഞെടുക്കുന്ന കുട്ടികള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലാകാതിരിയ്ക്കും സിലബസ് പരിഷ്‌കരണത്തില്‍ ശ്രദ്ധിയ്ക്കണം എന്നാണ് നിര്‍ദ്ധേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button