Kerala

സ്വന്തം SSLC ബുക്കിൽ സ്വയം ഒപ്പും സീലും വെച്ച് ഏറ്റുവാങ്ങി ഒരു ഹെഡ് മാസ്റ്റർ

തിരുവനന്തപുരം : സ്വന്തം SSLC ബുക്ക്‌ സ്വയം ഒപ്പിട്ടു വാങ്ങാൻ അപൂർവ ഭാഗ്യം ലഭിച്ച ഒരു ഹെഡ് മാസ്റ്റർ. സെന്റ്‌ ജോസഫ്‌ ഹൈസ്കൂളിലെ ഹെഡ് മാസ്റ്റർ എ. അമലാനാഥനാണ് ഈ അപൂർവ ഭാഗ്യം ലഭിച്ചത്.

40 വർഷം മുൻപ് ഇതേ സ്കൂളിൽ നിന്ന് വിജയിച്ച അമലാനാഥനു ഇവിടെ തന്നെ അധ്യാപകനായി ജോലി ലഭിക്കുകയായിരുന്നു.അടുത്ത മാസം റിട്ടയർ ആകുകയാണ് അമലാനാഥൻ. അതിന്റെ ഭാഗമായി തന്റെ രേഖകൾ പരിശോധിക്കുമ്പോഴാണ് തന്റെ SSLC ബുക്ക് കാണാതായ വിവരം അറിയുന്നത്. അങ്ങനെ ഡ്യൂപ്ലിക്കേറ്റിന് അപേക്ഷിക്കുകയും അത് സ്വയം ഒപ്പിട്ടു പരീക്ഷാഭവനിലെക്കയക്കുകയും വീണ്ടും അത് തിരിച്ചെത്തിയപ്പോൾ സ്വയം ഒപ്പിട്ടു വാങ്ങുകയും ചെയ്തു.

shortlink

Post Your Comments


Back to top button