
മലപ്പുറം: ബിജെപി.ദേശീയ വൈസ് പ്രസിഡന്റ് അബ്ദുള്ളക്കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍. പരാതിയില്‍ കൂടുതല്‍ വിശദീകരണവുമായി ഡ്രൈവര്‍ മുഹമ്മദ് സുഹൈല്‍. അപകടം മനഃപൂര്‍വമല്ലെന്നും വാഹനത്തിലുണ്ടായിരുന്നത് അബ്ദുള്ളക്കുട്ടി ആണെന്ന് അറിയില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മലപ്പുറം രണ്ടത്താണിയില്‍വെച്ചാണ് ബിജെപി.ദേശീയ വൈസ് പ്രസഡന്റ് അബ്ദുള്ളക്കുട്ടി സഞ്ചരിച്ച കാറിന് പിറകില്‍ ലോറിയിടിച്ചത്. ഇതിലാണ് കൂടുതല്‍ വിശദീകരണവുമായി ലോറി ഡ്രൈവര്‍ മുഹമ്മദ് സുഹൈല്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്.
read also : അതിര്‍ത്തിയിലേക്ക് പാക്കിസ്ഥാൻ കടത്താൻ ശ്രമിച്ച ആയുധങ്ങൾ പിടിച്ചെടുത്തു
മഴയത്ത് ബ്രേക്ക് കിട്ടാഞ്ഞതാണ് അപകടകാരണം. പൊലീസ് പറഞ്ഞപ്പോഴാണ് കാറിലുണ്ടായിരുന്നത് അബ്ദുള്ളക്കുട്ടിയാണെന്ന് മനസിലായത്. അബ്ദുള്ളക്കുട്ടിയുമായി പ്രശ്‌നമുണ്ടായ ഹോട്ടലില്‍ താന്‍ പോയിട്ടില്ലെന്നും ഡ്രൈവര്‍ കൂട്ടിച്ചേര്‍ത്തു. രണ്ടത്താണിയിലെ കയറ്റത്തിലെത്തിയപ്പോള്‍ മുന്‍പില്‍ വേറെയും വണ്ടികളുണ്ടായിരുന്നു. മുന്നിലെ കാറുകള്‍ പെട്ടെന്ന് നിര്‍ത്തി. കണ്ടയുടന്‍ ബ്രേക്ക് ചെയ്തെങ്കിലും മഴയുണ്ടായിരുന്നതു കാരണം വണ്ടി നിന്നില്ല. തെന്നിനീങ്ങി മുന്‍പിലെ കാറില്‍ ഇടിക്കുകയായിരുന്നു സുഹൈല്‍ പറഞ്ഞു.
അപകടമുണ്ടായ ഉടന്‍ കാറിലുണ്ടായിരുന്നവരോട് എന്തെങ്കിലും പറ്റിയോ എന്നന്വേഷിച്ചിരുന്നു.
ലോറി ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മലപ്പുറം സ്വദേശി ശബാന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ലോറി. വ്യാഴാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. ടോറസ് ലോറി രണ്ട് തവണ വാഹനത്തിന് പിറകില്‍ ഇടിച്ചതായി പൊലീസ് പറയുന്നു. അപകടത്തില്‍ അബ്ദുള്ളക്കുട്ടിക്ക് പരുക്കളൊന്നും ഇല്ല. പൊന്നാനി വെളിയങ്കോട് നിന്നും ചായ കുടിക്കാന്‍ കയറിയപ്പോള്‍ ചിലര്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചതായും തുടര്‍ന്ന് വാഹനത്തില്‍ കയറി യാത്ര തുടങ്ങിയ ഉടന്‍ വാഹനത്തിന് നേരെ കല്ലേറുമുണ്ടായതായും അബ്ദുള്ളക്കുട്ടി പരാതിപ്പെട്ടിരുന്നു. വെളിയങ്കോട് വെച്ച് ഭക്ഷണം കഴിച്ച ഹോട്ടലില്‍ വെച്ചും ഇദ്ദേഹത്തിന് നേരെ കയ്യേറ്റ ശ്രമമുണ്ടായതായി ബിജെപി ആരോപിച്ചിരുന്നു.
Post Your Comments