പെരിന്തല്‍മണ്ണ : ആദിവാസി യുവതിയ്ക്ക് നേരെ ഉണ്ടായ ആക്രമണത്തിനു പിന്നില്‍ 12 വയസുകാരന്‍, പൊലീസിന്റെ വെളിപ്പെടുത്തലില്‍ ഞെട്ടി സംസ്ഥാനം . ശനിയാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. അട്ടപ്പാടിയില്‍ ഷോളയൂര്‍ ബോഡിച്ചാ ഊരിലെ രേഷ്മയെന്ന യുവതിയെയാണ് 12 വയസുകാരന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചത്. പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം രേഷ്മയെ പെരിന്തല്‍മണ്ണയിലെ സഹകരണ ആശുപത്രിയിലേക്ക് മാറ്റി.
ബ്രിഡ്ജ് സ്‌കൂള്‍ അധ്യാപികയാണ് ആക്രമണത്തിനിരയായ രേഷ്മ. ഓണ്‍ലൈന്‍ ക്ലാസിന് പോകുംവഴിയാണ് കുട്ടി പുറകില്‍ നിന്നും കുത്തിയത്. അതേസമയം, ഈ പ്രദേശത്തെ സ്വകാര്യ തോട്ടം തൊഴിലാളികളാണ് ആക്രമണത്തിന് പുറകിലെന്നും കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു. സ്വകാര്യ തോട്ടമുടമയുടെ സമ്മര്‍ദ്ദത്താല്‍ പോലീസ് നടപടികള്‍വൈകിയെന്നും ബന്ധുക്കള്‍ ആരോപിച്ചു.
അതേസമയം ആക്രമിച്ചത് ആരെന്ന് വ്യക്തതയില്ലെന്ന നിലപാടിലാണ് ഷോളയൂര്‍ പോലീസ്. 12കാരനാണ് രേഷ്മയെ കുത്തിപ്പരിക്കേല്‍പ്പിച്ചതെന്നാണ് കിട്ടിയ വിവരമെന്നും തെരച്ചില്‍ തുടങ്ങിയെന്നും പോലീസ് അറിയിച്ചു.
Post Your Comments