Latest NewsNewsInternational

ശക്തമായ ഭൂചലനം : 6.6 തീവ്രത

പോർട്ട് മോറെസ്ബി : ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. പപ്പുവ ന്യൂ ഗ്വിനിയയിൽ ഒക്ടോബർ 8 വ്യാഴാഴ്ച, ഇന്ത്യൻ സമയം 01:05നായിരുന്നു ഭൂചലനം. റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയെന്നും, 10 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനമെന്നും നാഷണൽ സെന്റർ ഫോർ സീസ്മോളജിറിപ്പോർട്ട് ചെയ്യുന്നു. ആളപായമോ, പരിക്കുകളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

Also read : പുരസ്കാര നിറവിൽ ‘ബിരിയാണി’; അന്താരാഷ്ട്ര പുരസ്ക്കാരം കരസ്ഥമാക്കി നടി കനി കുസൃതി

ഒക്ടോബർ ഒന്നിന് പപ്പുവ ന്യൂ ഗ്വിനിയയിൽ ഭൂചലനമുണ്ടായി. റിക്ടർ സ്കെയിലിൽ 6.1 ആണ് അന്ന് രേഖപ്പെടുത്തിയത്. ജൂലൈ 17 വെള്ളിയാഴ്ച റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. പസഫിക് സമുദ്രത്തിൽ റിങ് ഓഫ് ഫയർ ’ എന്നറിയപ്പെടുന്ന പ്രദേശത്താണ് പപ്പുവ ന്യൂ ഗിനിയ സ്ഥിതിചെയ്യുന്നു, ഇടയ്ക്കിടെ ഭൂചലനങ്ങൾക്കും അഗ്നിപർവ്വത സ്‌ഫോടനങ്ങൾക്കും വിധേയമാകുന്ന മേഖലയാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button