പോർട്ട് മോർസ്ബി: വടക്കൻ പപ്പുവ ന്യൂഗിനിയയിൽ ഭീതി വിതച്ച് അതിശക്തമായ ഭൂചലനം. യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടിരിക്കുന്നത്. മണിക്കൂറുകളോളം ഭൂചലനം പ്രദേശത്ത് ഭീതി വിതച്ചെങ്കിലും സുനാമി സാധ്യതകൾ നിലനിൽക്കുന്നില്ലെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം വ്യക്തമാക്കി.
പ്രാദേശിക സമയം രാവിലെ 6:22-നാണ് ഭൂമിയെ പ്രകമ്പനം കൊള്ളിച്ചുള്ള ഭൂചലനം അനുഭവപ്പെട്ടത്. ഏകദേശം 35 കിലോമീറ്റര്‍ താഴ്ചയിലാണ് കുലുക്കം. ഇതുവരെ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. 25,000-ത്തിലധികം ആളുകൾ തിങ്ങിപ്പാർക്കുന്ന വൊവാക്ക എന്ന സ്ഥലത്തിന് തെക്ക് പടിഞ്ഞാറായാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. സാധാരണയായി ഭൂകമ്പങ്ങൾ അനുഭവപ്പെടുന്ന റിംഗ് ഓഫ് ഫയർ മേഖലയിൽ ഉൾപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് പാപുവ ന്യൂഗിനിയ. ഈ മേഖലയിൽ ഭൂകമ്പം അനുഭവപ്പെടുമ്പോൾ ആളപായം ഉണ്ടാകാറില്ലെങ്കിലും പരിസ്ഥിതിക്ക് വലിയ ദോഷമാണ് ചെയ്യുന്നത്. ഇത്തരം ഭൂകമ്പങ്ങളെ തുടർന്ന് പ്രദേശത്ത് മണ്ണിടിച്ചിൽ രൂക്ഷമായിട്ടുണ്ട്.
Also Read: പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ വൻ ലഹരിവേട്ട; കോടികളുടെ ഹെറോയിൻ പിടിച്ചെടുത്തു
Post Your Comments