ദില്ലി: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് കോണ്‍ഗ്രസ് എംഎല്‍എയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ആറ് വര്‍ഷത്തേക്കാണ് അസമിലെ എംഎല്‍എ രാജ്ദീപ് ഗോവാലയെ കോണ്‍ഗ്രസ് പുറത്താക്കിയത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് ആസ്സാമിലെ എംഎല്‍എ രാജ്ദീപ് ഗോവാലയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള നിര്‍ദ്ദേശത്തിന് കോണ്‍ഗ്രസ് പ്രസിഡന്റ് അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രസ്താവനയില്‍ പറഞ്ഞു.
സംസ്ഥാനത്തെ ബരാക് വാലിയിലെ ലഖിപൂരില്‍ നിന്നുള്ള പാര്‍ട്ടി എംഎല്‍എയാണ് ഗോവാല. കുറച്ചുകാലമായി ബിജെപിയുമായി ഇയാള്‍ അടുത്ത ബന്ധം പുലര്‍ത്തുന്നുവെന്ന് പറഞ്ഞ് ആരോപണവിധേയനായിരുന്നു.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഗോവാല സംസ്ഥാനത്തെ മറ്റ് ചില കോണ്‍ഗ്രസ് എംഎല്‍എമാരുമായി ചേര്‍ന്ന് ബിജെപിയില്‍ ചേരുമെന്ന് ബിജെപി നേതാവും അസം ആരോഗ്യമന്ത്രിയുമായ ഹേമന്ത ബിശ്വ ശര്‍മ്മ അവകാശപ്പെട്ടിരുന്നു. 2021 തുടക്കത്തില്‍ ആണ് അസാം തെരഞ്ഞെടുപ്പ്.
Post Your Comments