Latest NewsUAENewsGulf

മദ്യക്കള്ളക്കടത്ത് സംഘത്തിന്റെ ആക്രമണത്തില്‍ ഇന്ത്യൻ പ്രവാസിക്ക് ഗുരുതരമായി പരിക്കേറ്റു : ഏഴുപേർ അറസ്റ്റിൽ

ദുബായ് : മദ്യക്കള്ളക്കടത്ത് സംഘത്തിന്റെ ആക്രമണത്തില്‍ ഇന്ത്യൻ പ്രവാസിക്ക് ഗുരുതരമായി പരിക്കേറ്റു. ദുബായിയിൽ അനധികൃതമായി മദ്യം കടത്തുന്നത് ശ്രദ്ധയില്‍പ്പെട്ട യുവാവ് പോലിസിൽ വിവരം അറിയിക്കാനായി സംഘത്തിന്റെ വാഹനത്തിലെ  നമ്പര്‍ പ്ലേറ്റിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയായിരുന്നു ആക്രമണം. ഏഴു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നാലു പാകിസ്ഥിനികളും രണ്ട് നേപ്പാളികളും ഒരു ഇന്ത്യക്കാരനുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്. വന്‍ മദ്യശേഖരവും ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തു കേസ് വ്യാഴാഴ്ച ദുബായ് പ്രാഥമിക കോടതി പരിഗണിച്ചു.

Also read : കണ്ടു പഠിക്കണം മനുഷ്യർ…നായയെ കെട്ടിപ്പിടിച്ച് കുട്ടി; സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ട്ടിച്ച് വീഡിയോ

ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അല്‍ റിഫ പ്രദേശത്ത് അനധികൃതമായി ഒരു വാഹനത്തിലാണ് ഇവര്‍ മദ്യം വില്‍പ്പന നടത്തിയിരുന്നത്. ഇന്ത്യക്കാരനായ യുവാവും സുഹൃത്തും ഒരു റെസിഡന്‍ഷ്യല്‍ ബില്‍ഡിങിന് സമീപം നിന്ന് പുകവലിക്കുന്നതിനിടെ മദ്യക്കള്ളക്കടത്തുകാര്‍ സ്ഥലത്തെത്തി. ഇവര്‍ ഇതിന് മുമ്പും മദ്യം വില്‍ക്കുന്നത് ശ്രദ്ധയിൽപ്പെട്ട യുവാവ്, ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. ഇയാളുടെ പഴ്‌സില്‍ നിന്നും 1,500 ദിര്‍ഹവും ഇവര്‍ കൈക്കലാക്കിയ ശേഷം സംഘം രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചു..

ശാരീരിക അതിക്രമം, മോഷണം എന്നീ കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. അനധികൃതമായി മദ്യ വില്‍പ്പന നടത്തിയതിന് കുറ്റക്കാര്‍ക്ക് ഒരു മാസത്തെ തടവുശിക്ഷയും അതിന് ശേഷമുള്ള നാടുകടത്തലും ദുബായ് കോടതി വിധിച്ചിട്ടുണ്ട്. ഒക്ടോബര്‍ 19നാണ് കേസില്‍ അടുത്ത വാദം കേള്‍ക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button