ചാമ്പ്യന്‍സ് തീഗിലെ പുറത്താകലും ഫ്രഞ്ച് കപ്പിലെ തോല്‍വിയും എസ്. പി. ജിക്ക് വലിയ തോല്‍വിയായിരിക്കുകയാണ്. ഇതിനെല്ലാം പുറമെ എതിര്‍ടീം ആരാധകന്റെ മുഖത്തടിച്ച് സുപ്പര്‍താരം നെയ്മര്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.
ഫ്രഞ്ച് കപ്പ് ഫൈനലിലെ തോല്‍വിക്ക്‌ശേഷം പി.എസ്.ജി താരങ്ങള്‍ റണ്ണേഴ്‌സ് അപ്പ് മെഡല്‍ വാങ്ങാന്‍ പോകുമ്പോള്‍ നെയ്മര്‍ റെന്നെസ് ആരാധകന്റെ മുഖത്തിടിച്ചത്. താരങ്ങളെ പേരെടുത്ത് ആക്ഷേപിച്ചു എന്ന് പറഞ്ഞാണ് മുന്‍ ബാഴ്‌സ താരം കാണിയായ എഡ്വേഡ് എന്ന ആരാധകനെ ആക്രമിച്ചത്. ‘നെയ്മര്‍ പോയി കളി പഠിച്ചു വരൂ ‘ എന്ന കമന്റാണ് നെയ്മറെ ചൊടിപ്പിച്ചത്.
https://twitter.com/superstadiumss/status/1122307599402262529
ഈ പ്രവൃത്തി വളരെ ഗുരുതരവും ഒരു കളിക്കാരന് ഒരിക്കലും ചേരാത്തതുമാണെന്നാണ് ഫുട്‌ബോള്‍ ലോകം വിലയിരുത്തുന്നത്. ഫ്രഞ്ച് മാധ്യമങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച് എട്ട് കളികള്‍ വരെ വിലക്കാന്‍ പ്രാപ്തമായ കുറ്റമാണ് നെയ്മര്‍ ചെയ്തിരിക്കുന്നത്. വിഷയത്തില്‍ അന്തിമ തീരുമാനം ഫ്രഞ്ച് ഫുട്‌ബോള്‍ കമ്മീഷനാണ് എടുക്കുക. മുന്‍പും നെയ്മര്‍ക്ക് കളിക്കളത്തിലെ മോശം പെരുമാറ്റത്തിന് നടപടി നേരിടേണ്ടി വന്നിട്ടുണ്ട്. ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് തോറ്റ് പി.എസ്.ജി പുറത്തായ മത്സരത്തില്‍ റഫറിയോട് മോശമായി പെരുമാറിയതിന് മൂന്ന് യൂറോപ്യന്‍ മത്സരങ്ങളില്‍ നിന്ന് മുന്‍ ബാഴ്‌സ താരത്തെ വിലക്കിയിരുന്നു. എന്നാല്‍ എട്ട് മത്സരങ്ങളില്‍ നിന്ന് വിലക്കിയാല്‍ അത് വരുന്ന സീസണില്‍ നെയ്മറിനും ടീമിനും അത് വന്‍ തിരിച്ചടിയാകും.
220M€ + 35M€/Year to get injured during critical Champions league games, lose an easy French Cup Final, fight and create tension with team mates and finally punch a fan in the face…#Neymar.
https://t.co/BtXfn0671F
— Firas El Echi (@FirasElEchi10) April 28, 2019
Post Your Comments