നിലത്ത് പ്ലാസ്റ്റിക്കിലുള്ള ഒരുപാട് കുഞ്ഞ് അടുക്കള ഉപകരങ്ങളുണ്ട് . കൂടെ ഒരു ചെറിയ ഡിന്നർ സെറ്റും ഉണ്ട്, പ്ലാസ്റ്റിക് മുന്തിരി, ബർഗർ മുട്ട എന്നിവ ചുറ്റും ചിതറിക്കിടക്കുന്നു.ഇതിനെല്ലാം നടുവിൽ നക്ഷത്രകണ്ണുകൾ മിന്നിച്ച് പുഞ്ചിരിച്ചുക്കൊണ്ട് ഒരു കുഞ്ഞ് പെൺകുട്ടി ഇരിക്കുന്നു . അവൾ പാചകം ചെയ്യുന്നതിന്റെ തിരക്കിലാണ് . അവളുടെ പേര് സാൽവ മുഹമ്മദ്. പൊട്ടിച്ചിതറുന്ന ബോംബുകളെ നോക്കി പൊട്ടിച്ചിരിച്ച ഇവളെയും അതിനു അവളെ പഠിപ്പിച്ച അവളുടെ അച്ഛനെയും നമ്മൾ ഒരു വീഡിയോയിലൂടെ കണ്ടതാണ് .
നിലത്തിരുന്ന് ധൃതിയിൽ മക്ലൂബെ പാകം ചെയ്യുന്നതായി അഭിനയിക്കുന്ന തന്റെ കുരുന്നിനെ നോക്കി ഒരു മൂലയിൽ ഇരുന്ന് അവളുടെ പിതാവ് അബ്ദുല്ല മുഹമ്മദ് ഉറക്കെ ചിരിക്കുന്നു.ഇപ്പോൾ അവൾക്കും അവളുടെ അച്ഛനും മുകളിലൂടെ ചീറിപ്പായുന്ന ഷെല്ലുകളില്ല . ചുറ്റും ബോംബ് പൊട്ടിച്ചിതറുന്നതിന്റെ ശബ്ദകോലാഹലങ്ങളില്ല . എന്നിട്ടും ആ അച്ഛനും മകളും പൊട്ടിച്ചിരിക്കാൻ മറക്കുന്നില്ല . പക്ഷേ ഇപ്പോൾ ആ പൊട്ടിച്ചിരി കൾക്ക് ആശ്വാസത്തിന്റെയും സുരക്ഷിതത്വത്തിന്റെയും അലകൾ കൂട്ടിനുണ്ട് . അവർ ഇപ്പോൾ സുരക്ഷിതരാണ് . തുർക്കി എന്ന രാജ്യം നല്കിയ സുരക്ഷിതത്വത്തിൽ ആ അച്ഛനും മകളും ഒരുപാട് സന്തോഷിക്കുന്നു .
കഴിഞ്ഞ മാസം, സിറിയയുടെ പടിഞ്ഞാറുള്ള ഇദ്ലിബ് പ്രവിശ്യയിലെ സരകെബ് നഗരത്തിൽ നിന്നും ഈ പിതാവും മകളും ഒരു വീഡിയോ ഇട്ടിരുന്നു . അവരുടെ വീടിനടുത്ത് പതിക്കുന്ന ബോംബുകളുടെ സ്ഫോടന ശബ്ദം കേട്ടു ചിരിക്കുന്ന സാൽവയുടെ വീഡിയോ ആയിരുന്നു അത് . അബ്ദുല്ല തന്റെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസിൽ വീഡിയോ പോസ്റ്റ് ചെയ്യുകയും ഒരു സുഹൃത്ത് അത് ട്വിറ്ററിൽ പങ്കുവെക്കുകയും ചെയ്തതോടെ നിമിഷങ്ങൾക്കുള്ളിൽ ആ അച്ഛനെയും മകളെയും ലോകം അറിഞ്ഞു . ആ വീഡിയോയിലൂടെ ആ അച്ഛൻ ആവശ്യപ്പെട്ടത് ഒന്ന് മാത്രമായിരുന്നു . തന്റെ കുരുന്നു മകൾക്ക് സമാധാനത്തോടെ ജീവിക്കാൻ ഒരു സ്ഥലം വീഡിയോ വൈറലായതിന് ശേഷം തുർക്കി സർക്കാരിന്റെ മാധ്യമ പ്രതിനിധി അബ്ദുല്ലയുമായി ബന്ധപ്പെടുകയായിരുന്നു .
.തുർക്കി എന്ന രാജ്യം ഇരുവരെയും രണ്ടു കൈയും നീട്ടി സ്വീകരിക്കാൻ തയ്യാറായി . കഴിഞ്ഞ ഫെബ്രുവരി 25 ന് ബാബ് അൽ-ഹവ-സിൽവെഗോസു അതിർത്തി കടന്ന് തുർക്കിയിലെ തെക്കൻ പ്രവിശ്യയായ ഹതായിലെ അന്റക്യയിലെത്തിയ സാൽവയെയും അച്ഛനെയും കാണാൻ മാധ്യമങ്ങളുടെ തിരക്കാണ് ഇപ്പോൾ . എന്നിരുന്നാലും ഹൃദയഭൂമിയായ സിറിയയെ വല്ലാതെ സ്നേഹിക്കുന്നുണ്ട് അബ്ദുല്ല . പതിറ്റാണ്ടുകൾ ആയിട്ടുള്ള ഈ പ്രശ്നത്തിൽ എന്ത് ചെയ്യണമെന്നറിയാതെ ഉഴലുന്ന സിറിയൻ ജനതയെ കുറിച്ച് അദ്ദേഹം ആകുലനാകുന്നു . സാൽവ ഒരു പ്രതീകം മാത്രമാണ് . ബോംബുകൾ പതിക്കുന്നത് നിത്യ ജീവിത കാഴ്ചയായ ഒരുപാട് സാൽവമാർ അവിടെ ഇനിയും ബാക്കിയാണെന്ന് ആ അച്ഛൻ ഹൃദയവേദനയോടെ പറയുന്നു .
ഒരു രാജ്യത്തിന്റെ തികച്ചും ആഭ്യന്തരപ്രശ്നമായ പൌരത്വഭേദഗതി നിയമത്തെ മറ്റൊരു തരത്തിലാക്കി രൂക്ഷമായി വിമർശിക്കുന്ന അയത്തൊള്ള ഖൊമേനിമാർ കാണേണ്ടത് അരികിലുള്ള സാൽവയെപോലുള്ളവരെയും അവർ നേരിടുന്ന പ്രശ്നങ്ങളെയുമാണ് .
Post Your Comments