Latest NewsNewsIndia

“ഒരു രാജ്യം, ഒരു റേഷൻ കാർഡ്” പദ്ധതി: ഒരേ റേഷന്‍കാര്‍ഡ് ഉപയോഗിച്ച് രാജ്യത്ത് എവിടെനിന്നും റേഷന്‍ വാങ്ങാം; പദ്ധതി ജൂണ്‍ ഒന്നിന്

ന്യൂഡൽഹി: “ഒരു രാജ്യം, ഒരു റേഷൻ കാർഡ്” പദ്ധതി ജൂണ്‍ ഒന്നിന് രാജ്യത്താകമാനം തുടക്കം കുറിക്കുമെന്ന് കേന്ദ്ര പൊതുവിതരണ കേന്ദ്ര ഉപഭോക്തൃ, ഭക്ഷ്യപൊതുവിതരണ മന്ത്രി റാം വിലാസ് പസ്വാന്‍ പറഞ്ഞു. ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിലെ താമസക്കാർക്ക് “ഒരു രാജ്യം, ഒരു റേഷൻ കാർഡ്” പദ്ധതി പ്രകാരം സർക്കാരിൻറെ നേരിട്ടുള്ള ആനുകൂല്യങ്ങൾ ലഭിക്കും, രാം വിലാസ് പാസ്വാൻ പ്രഖ്യാപിച്ചു.

ഈ പദ്ധതിക്ക് കീഴിലുള്ള ഇന്ററാ പോർട്ടബിലിറ്റി ഇതിനകം തന്നെ മറ്റ് 16 സംസ്ഥാനങ്ങളിൽ ആരംഭിച്ചുകഴിഞ്ഞു. ആന്ധ്രാ പ്രദേശ് , ഹരിയാന, കർണാടക, കേരളം, മധ്യപ്രദേശ് , രാജസ്ഥാൻ, മഹാരാഷ്ട്ര, തെലങ്കാന, ത്രിപുര, ഗുജറാത്ത്, പഞ്ചാബ് ,ജാർഖണ്ഡ്, എന്നീ 12 സംസ്ഥാനങ്ങളിൽ ഒരു രാജ്യം, ഒരു റേഷൻ കാർഡ് പദ്ധതി പൂർണ്ണമായും പ്രയോഗികമാണെന്ന് തെളിഞ്ഞുവെന്നും മന്ത്രി പ്രസ്താവിച്ചു.

ഈ സംസ്ഥാനങ്ങൾക്ക് പുറമെ ,മറ്റ് നാല് സംസ്ഥാനങ്ങളായ ബീഹാർ, യുപി, ഒറീസ, ഛത്തീസ്ഗഡ്‌ എന്നിവയുടെ ചില മേഖലകളിൽ ഭാഗികമായി ഈ പദ്ധതി നടപ്പിൽ വരുത്തിയിട്ടുണ്ടെന്നും, ഈ സംസ്ഥാനങ്ങളിലെ മുഴുവൻ പ്രദേശങ്ങളും പൂർണ്ണമായും നടപ്പിലാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും പാസ്വാൻ അവകാശപ്പെട്ടു.

ALSO READ: യുഎപിഎ അറസ്റ്റ്: അലന്റെയും താഹയുടെയും വീടുകൾ യു ഡി എഫ് നേതാക്കൾ സന്ദർശിച്ചു; ചെന്നിത്തല ഇന്നെത്തും

2020 ജൂണ്‍ 30ന് ഈ പദ്ധതി രാജ്യത്താകമാനം നടപ്പാക്കുമെന്ന് ഡിസംബര്‍ മൂന്നിന് പസ്വാന്‍ അവകാശപ്പെട്ടിരുന്നു. ഏറ്റവും ഒടുവിലാണ് ജൂണ്‍ ഒന്ന് തിരഞ്ഞെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button