Latest NewsKeralaNews

ഗുരുജി ഗോൾവാൾക്കറുടെ പേര് നല്‍കിയത് വിവാദമാക്കേണ്ട ഒരു കാര്യവുമില്ല; കുമ്മനം രാജശേഖരൻ

പല മഹാന്മാരുടെയും പേരുകള്‍ അങ്ങനെ പല സ്ഥാപനങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം : രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്‌നോളജിയുടെ പുതിയ ക്യാമ്പസിന് ഗുരുജി മാധവ റാവു സദാശിവ റാവു ഗോള്‍വാള്‍ക്കറുടെ പേര് നല്‍കിയതുമായി ബന്ധപ്പെട്ടു വിമർശനങ്ങൾ ഉയരുകയാണ്. എന്നാൽ ഗുരുജി ഗോള്‍വാള്‍ക്കറുടെ പേര് നല്‍കിയതില്‍ അസ്വഭാവികതയൊന്നുമില്ലെന്ന് കുമ്മനം രാജശേഖരൻ. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട സംസാരിക്കവേയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

”ഗുരുജി ഗോള്‍വാള്‍ക്കരുടെ പേര് നല്‍കിയത് വിവാദമാക്കേണ്ട ഒരു കാര്യവുമില്ല. ആര്‍ജിസിബിക്ക് ഗോള്‍വാള്‍ക്കറിന്റെ പേര് നല്‍കിയതില്‍ അസ്വാഭാവികതയൊന്നുമില്ല.പല മഹാന്മാരുടെയും പേരുകള്‍ അങ്ങനെ പല സ്ഥാപനങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്.” കുമ്മനം പറഞ്ഞു.

read also:രണ്ടാം ക്യാമ്പസ്സിന് ഗുരുജിയുടെ പേര്‌ ഇഷ്ടമില്ലാത്തവർ അല്പം ഉപ്പും കൂട്ടി കടിച്ചു നിർവൃതി അടയുക: എം.ടി. രമേശ്

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ ആര്‍ജിസിബിയുടെ പുതിയ ക്യാമ്ബസിന്റെ പേര് ശ്രീ ഗുരുജി മാധവ് സദാശിവ ഗോള്‍വാള്‍ക്കര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ കോംപ്ലക്‌സ് ഡിസീസ് ഇന്‍ കാന്‍സര്‍ ആന്‍ഡ് വൈറല്‍ ഇന്‍ഫെക്ഷന്‍ എന്നാക്കുമെന്ന് പ്രഖ്യാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button