കുവൈറ്റ് സിറ്റി : മെഡിക്കല്‍ പരിശോധനയ്ക്കെത്തിയ പ്രവാസിയും ആശുപത്രി ജീവനക്കാരനും തമ്മിൽ സംഘർഷം. കുവൈറ്റിലെ ഹവല്ലി ഗവര്‍ണറേറ്റിലെ ഒരു ഹെൽത്ത് സെന്ററിലാണ് സംഭവം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുവരും തമ്മിലുണ്ടായ വാക്ക് തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. അടിപിടിയില്‍ ഇരുവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇതിന് പുറമെ ഹെല്‍ത്ത് സെന്ററിലെ ഫ്രണ്ട് ഡസ്‍ക്കിലെ ജനല്‍ ചില്ലുകള്‍ തകരുകയും ചെയ്‍തു.
Also read : വാട്‌സ് ആപ്പ് സ്റ്റാറ്റസിലൂടെ പണമുണ്ടാക്കാം!!!; തട്ടിപ്പിനെതിരെ മുന്നറിയിപ്പ് നല്‍കി കേരള പോലീസ്
ആശുപത്രിയിലെ മറ്റു ജീവനക്കാർ വിവരമറിയിച്ചതനുസരിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ജീവനക്കാരനെ ഡിസ്ട്രിക്ട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയി. പ്രവാസിയെ മുബാറക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തര്‍ക്കത്തിലേക്ക് നയിച്ച കാരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്വേഷണം പുരോഗമിക്കന്നു.
Post Your Comments