![](/wp-content/uploads/2020/10/murder-e1605510146381.jpeg)
തൃശൂര്‍: തൃശൂരില്‍ യുവാവിനെ വെട്ടിക്കൊന്നു.എളനാട് സ്വദേശി സതീഷ് എന്ന കുട്ടന്‍(38) ആണ് കൊല്ലപ്പെട്ടത്. ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. പഴയന്നൂര്‍ പൊലീസ് അന്വേഷണം തുടങ്ങി.രണ്ട് മാസത്തെ പരോളിനാണ് ഇയാള്‍ നാട്ടിലെത്തിയത്.
കൊലയ്ക്ക് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. ഇന്ന് രാവിലെയാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രിയായിരിക്കാം കൃത്യം നടന്നതെന്ന നിഗമനത്തിലാണ് പൊലീസ്. എട്ടു മാസം മുന്‍പ് പട്ടിക വര്‍ഗത്തില്‍പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് ഇയാള്‍ അറസ്റ്റിലായത്.
മലപ്പുറത്ത് ആയിരുന്ന സതീഷ് കഴിഞ്ഞ ദിവസമാണ് സ്ഥലത്തെത്തിയത്. ഈ പ്രദേശത്തുള്ള കുട്ടിയെ ആണ് ഇയാള്‍ പീഡിപ്പിച്ചത്. സതീഷിനെ അന്വേഷിച്ച് മലപ്പുറത്തുനിന്ന് രണ്ടു പേര്‍ വന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു.
ആളൊഴിഞ്ഞ പറമ്പിലെ വീടിന്റെ വരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവടെ രാത്രികാലങ്ങളില്‍ മദ്യപസംഘം എത്തുന്നത് പതിവായിരുന്നുവെന്നും കഴിഞ്ഞ രാത്രികളിലും ബഹളം കേട്ടിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.
Post Your Comments