ഇന്ത്യയിലെ മാധ്യമങ്ങളോടെ തങ്ങളുടെ നയം സ്വീകരിക്കാൻ വീമ്പിളക്കിയ ചൈനയ്ക്ക് കിടിലൻ മറുപടി നൽകി തായ്‌വാൻ. കടന്നു പോകൂ എന്നായിരുന്നു ചൈനയുടെ പ്രസ്താവനയ്ക്ക് തായ്‌വാൻ വിദേശകാര്യ മന്ത്രാലയം മറുമടി നൽകിയത്.
.”മാധ്യമ സ്വാതന്ത്ര്യവും, സ്‌നേഹമാർന്ന മനുഷ്യരുമുള്ള ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ഇന്ത്യയാണ്. എന്നാൽ സെൻസർഷിപ്പ് ഏർപ്പെടുത്തി ചൈന ഇന്ത്യയുടെ കാര്യത്തിൽ ഇടപെടാൻ ശ്രമിക്കുകയാണ്. തായ്‌വാനിലെ ഇന്ത്യൻ സുഹൃത്തുക്കൾക്ക് ഒന്നേ പറയാനുള്ളു കടന്നു പോകുക”.- തായ്‌വാൻ വിദേശകാര്യമന്ത്രാലയം ട്വിറ്ററിൽ കുറിച്ചു.
ഇന്ത്യയിലെ ചൈനീസ് ഹൈക്കമ്മീഷനാണ് ഇന്ത്യൻ മാധ്യമങ്ങളോട് തങ്ങളുടെ നയം പിന്തുടരണമെന്ന് വീമ്പിളക്കിയത്. ഇക്കാര്യം വ്യക്തമാക്കി ഇന്ത്യൻ മാധ്യമങ്ങൾക്ക് കമ്മീഷൻ കത്തും അയച്ചിരുന്നു.
ഇന്ത്യൻ മാധ്യമങ്ങൾക്കയച്ച കത്തിൽ തായ്‌വാനെ രാജ്യമെന്ന് അഭിസംബോധന ചെയ്യരുതെന്നും ചൈനയുടെ നിർദ്ദേശമുണ്ട്. ലോകത്ത് ഒരു ചൈന മാത്രമേയുള്ളു എന്ന കാര്യം ഇന്ത്യൻ മാധ്യമങ്ങളെ ഓർമ്മപ്പെടുത്താൻ ആഗ്രഹിക്കുകയാണ്. തായ്‌വാൻ ചൈനയുടെ അഭിവാജ്യമായ ഭാഗമാണ്. എല്ലാ രാജ്യങ്ങൾക്കും ചൈനയുമായി നയതന്ത്ര ബന്ധമുണ്ട്. കാരണം അവരെല്ലാം തന്നെ തങ്ങളുടെ ചൈന നയത്തെ ആദരിക്കുന്നുവെന്നും കത്തിൽ ചൈനീസ് ഹൈക്കമ്മീഷൻ വ്യക്തമാക്കുന്നു.
Post Your Comments