തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വഴിയോര വിശ്രമ കേന്ദ്ര പദ്ധതിയില്‍ ക്രമക്കേടുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു. നോര്‍ക്കയും ഐഒസിയുമായി സഹകരിച്ച് നടത്തുന്ന സംസ്ഥാന സര്‍ക്കാരിന്റെ വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാനുള്ള റീസ്റ്റോപ് പദ്ധതിയില്‍ കോടികള്‍ വിലയുള്ള സര്‍ക്കാര്‍ ഭൂമിയാണ് സ്വകാര്യ വ്യക്തികളിലേക്ക് പോകുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ഐ ഒ സി നേരിട്ട് പദ്ധതി നടത്തിക്കാന്‍ തയ്യാറായിട്ടും അനുവദിക്കാത്തത് എന്തു കൊണ്ടാണെന്നും പദ്ധതിക്ക് മന്ത്രിസഭാ അംഗീകാരമുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു. റവന്യു വകുപ്പും പൊതുമരാമത്ത് വകുപ്പും പരസ്പരം ഒന്നും അറിയുന്നില്ല. റീസ്റ്റോപ് ഡയറക്ടര്‍മാര്‍ ആരൊക്കെയെന്ന് വ്യക്തമാക്കണം. സ്വകാര്യ കമ്പനിയുമായി സര്‍ക്കാര്‍ ധാരണാപത്രം തയ്യാറാക്കിയതില്‍ ദുരൂഹതയുണ്ടെന്നും സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കാന്‍ വ്യാപക നീക്കം നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
Post Your Comments